അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് ആശ്രിത നിയമനം; പൊലീസ് ആസ്ഥാനത്തെ ക്ലര്‍ക്ക് ഇനി സിവില്‍ സര്‍വീസിലേക്ക്

അച്ഛന്റെ മരണത്തെത്തുടർന്ന് 2013ലാണ് മിന്നു പൊലീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിക്കുന്നത്.
പിഎം മിന്നു
പിഎം മിന്നു
Updated on
2 min read

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ക്ലാര്‍ക്കായ പിഎം മിന്നുവിന് സിവല്‍ സര്‍വീസ് പരീക്ഷയില്‍ 150ാം റാങ്ക്. കാര്യവട്ടം സ്വദേശിനിയാണ് മിന്നു. 12ാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചുപോയി. അദ്ദേഹത്തിന്റെ ജോലിയാണ് ആശ്രിത നിയമനം വഴിയാണ് ജോലി ലഭിച്ചതെന്നും മിന്നു പറഞ്ഞു. 

അച്ഛനാണ് തനിക്ക് ഐഎഎസ്- ഐപിഎസ് എന്നിവയെയെല്ലാം പറ്റി പറഞ്ഞുതന്നത്. താന്‍ പ്ലസ് ടൂ കഴിഞ്ഞ് നില്‍ക്കുന്നതിനിടെ അച്ഛന്‍ മരിച്ചുപോയി. അപ്പയുടെ ജോലിയാണ് തനിക്ക് ലഭിച്ചത്. അത് താന്‍ ഒരിക്കലും പഠിച്ച് നേടിയതായിരുന്നില്ല ആ ജോലി.  അപ്പയുടെ ജോലി കിട്ടാനായിരുന്നില്ല അപ്പ തന്നെ പഠിപ്പിച്ചതെന്നും മിന്നു പറഞ്ഞു. 

അവസാന സമയത്ത് ഇന്റര്‍വ്യൂവിന് പോകുന്ന സമയത്താണ് ഓഫീസില്‍ അറിയിച്ചത്. മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയും മറ്റ് ഉ്‌ദ്യോഗസ്ഥരും
ലീവിന്റെ കാര്യത്തിലും പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായി മിന്നു മാധ്യമങ്ങളോട് പറഞ്ഞു.

2015ൽ സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിനുള്ള ശ്രമം ആരംഭിച്ചു. 2017ൽ അഭിമുഖ പരീക്ഷയിൽ പങ്കെടുത്തെങ്കിലും 13 മാർക്കിനു പരാജയപ്പെട്ടു. തുടർന്ന് ഈ വർഷം നടത്തിയ പരിശ്രമത്തിലാണു മികച്ച വിജയം നേടിയത്. തലസ്ഥാനത്തെ സ്വകാര്യ ഐഎഎസ് കോച്ചിങ് സ്ഥാപനത്തിലായിരുന്നു പരിശീലനം. കാര്യവട്ടം കോളജിൽനിന്ന് ബയോ കെമിസ്ട്രിയിൽ ബിരുദവും വുമൺസ് കോളജിനിന്ന് ബയോ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും നേടി. 

നാടിനായി പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഏറ്റെടുക്കുന്ന ദൗത്യം നന്നായി ചെയ്യാന്‍ കഴിയുമെന്ന് ഈ നേട്ടത്തിലൂടെ പ്രതീക്ഷിക്കുന്നതായി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ കെ മീര പറഞ്ഞു.  അമ്മയുടെ സ്വപ്നമായിരുന്നു ഇത്. കഠിനാധ്വാനം ഉണ്ടെങ്കില്‍ ആര്‍ക്കും നേടാനാകും. നമ്മളെ ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ നന്നായി ചെയ്യണമെന്നാണ് ആഗ്രഹമെന്നും മീര പറഞ്ഞു.

ആദ്യം ലിസ്റ്റില്‍ പേര് കണ്ടപ്പോള്‍ ഒന്നൂകൂടി നോക്കി. പിന്നെ ഒരുപാട് സന്തോഷം തോന്നി. സിവില്‍ സര്‍വീസ് ലഭിച്ചാല്‍ നമുക്ക് ഒരുപാട് ചെയ്യാന്‍ കഴിയുമെന്ന് അമ്മ പറയുന്നതാണ് തനിക്ക് പ്രചോദനമായത്. നാലാം തവണത്തെ ശ്രമത്തിലാണ് റാങ്ക് ലഭിച്ചതെന്നും മീര പറഞ്ഞു


സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിന്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. തൃശൂര്‍ സ്വദേശിയായ കെ മീര ആറാം റാങ്ക് നേടി. ആദ്യ ആറ് റാങ്കുകളില്‍ അഞ്ചും വനിതകള്‍ക്കാണ്. 

മലയാളികളായ മിഥുന്‍ പ്രോംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായര്‍ പതിനാലാം റാങ്കും സ്വന്തമാക്കി. പി ശ്രീജ (റാങ്ക് 20), അപര്‍ണ രമേശ് (റാങ്ക് 35), അശ്വതി ജിജി (റാങ്ക് 41), നിഷ (റാങ്ക് 51), വീണ എസ് സുധന്‍ (റാങ്ക് 57), അപര്‍ണ എംബി (റാങ്ക് 62), പ്രസന്നകുമാര്‍ (റാങ്ക് 100), ആര്യ ആര്‍ നായര്‍ (റാങ്ക് 113), കെഎം പ്രിയങ്ക (റാങ്ക് 121), പി ദേവി (റാങ്ക് 143), അനന്തു ചന്ദ്രശേഖര്‍ (റാങ്ക് 145), എംബി ശില്‍പ (റാങ്ക് 147), രാഹുല്‍ ആര്‍ നായര്‍ (റാങ്ക് 154), എംഎല്‍ രേഷ്മ (256), കെ അര്‍ജുന്‍ (റാങ്ക് 257) തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികള്‍.

ആകെ 761 പേര്‍ സിവില്‍ സര്‍വീസ് യോഗ്യത നേടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com