'ഫോണ്‍ പേ ഉണ്ടെങ്കില്‍ എളുപ്പത്തില്‍ 12000 സമ്പാദിക്കാം'; മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലിസ്

സോഷ്യല്‍ മീഡിയയില്‍ കാണുന്ന പണം സമ്പാദിക്കാനുള്ള എളുപ്പമാര്‍ഗ്ഗം, പ്രമുഖരുടെ ചിത്രങ്ങള്‍ അടങ്ങിയ പരസ്യങ്ങള്‍ എന്നിവ സൈബര്‍ തട്ടിപ്പുകളാണ്.
pinarayi vijayan
Pinarayi Vijayanഎക്സ്പ്രസ്
Updated on
1 min read

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ പരസ്യങ്ങള്‍ നല്‍കി പുതിയ സാമ്പത്തിക തട്ടിപ്പു നടക്കുന്നതായി പൊലിസ് മുന്നറിയിപ്പ്. ഫെ്‌സ്ബുക്കില്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങള്‍ പ്രചരിപ്പിച്ച് 'നിങ്ങളുടെ ഫോണില്‍ PhonePe ആപ്പ് ഉണ്ടെങ്കില്‍ എളുപ്പത്തില്‍ 12000 സമ്പാദിക്കാം' എന്ന തരത്തിലുള്ള സന്ദേശം നല്‍കി കൊണ്ടാണ് ഈ തട്ടിപ്പിന് തുടക്കമെന്ന് പൊലിസ് പറയുന്നു,

pinarayi vijayan
ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കര്‍ശന നടപടി: പരിശോധനയ്ക്ക് സ്‌ക്വാഡുകള്‍

മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമായി ഉപയോഗിച്ച് വരുന്നതിനാല്‍ പരസ്യത്തില്‍ കൂടുതല്‍ വിശ്വാസ്യത തോന്നി തട്ടിപ്പ് തിരിച്ചറിയാതെ ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ മൊബൈല്‍ ഫോണില്‍ PhonePe ആപ്പ് സ്വയം തുറക്കുന്നതായും അവിടെ ₹1499 എന്ന തുക കാണിക്കുകയും ചെയ്യുന്നു. തുക ലഭിക്കാനായി പിന്‍ നമ്പര്‍ നല്‍കുന്നതോടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമാകുന്നു.

pinarayi vijayan
'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാര്‍ഥികളാകരുത്'; സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് പണം ലഭിക്കുന്ന പേജ് അല്ല, മറിച്ച് ₹1499 പണം നല്‍കാനുള്ള Request Payment പേജാണ്. ഇത് മനസ്സിലാക്കാതെ പിന്‍ നമ്പര്‍ നല്‍കുമ്പോള്‍ തുക നേരിട്ട് തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫറാകുന്നു. സോഷ്യല്‍ മീഡിയയില്‍ കാണുന്ന പണം സമ്പാദിക്കാനുള്ള എളുപ്പമാര്‍ഗ്ഗം, പ്രമുഖരുടെ ചിത്രങ്ങള്‍ അടങ്ങിയ പരസ്യങ്ങള്‍ എന്നിവ സൈബര്‍ തട്ടിപ്പുകളാണ്.

UPI ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ PIN നല്‍കുന്നത് പണം സ്വീകരിക്കാനല്ല, പണം അയയ്ക്കാനാണെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. Payment Request പേജുകള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുകയും സംശയാസ്പദമായ ലിങ്കുകളിലോ ബട്ടണുകളിലോ ക്ലിക്ക് ചെയ്യാതിരിക്കുക. ഇത്തരത്തിലുള്ള സംശയാസ്പദമായ പരസ്യങ്ങള്‍ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുക. സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ 1930 എന്ന സൈബര്‍ ഹെല്‍പ്ലൈന്‍ നമ്പറിലോ ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലായ https://cybercrime.gov.in ലൂടെയോ പരാതി നല്‍കുകയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Summary

Police Issue Warning Over Cyber Frauds Using CM’s Photograph

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com