

തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ അഴിച്ചുപണിക്ക് തുടക്കമിട്ട് ആഭ്യന്തര വകുപ്പ്. ഇടത് അനുകൂല പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ സ്ഥലംമാറ്റി സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. അസോസിയേഷന്‍ പ്രസിഡന്റ് പ്രശാന്ത്, സെക്രട്ടറി ബിജു എന്നിവരെയാണ് സ്ഥലംമാറ്റിയത്.
കഴിഞ്ഞ 10 വര്‍ഷമായി യൂണിഫോം ഇടാതെ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ മാത്രം ജോലി ചെയ്തിരുന്ന നേതാക്കളെയാണ് ക്രമസമാധാന ചുമതലയിലേക്ക് മാറ്റിയത്. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പ്രശാന്തിനെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ കൂടി ഉള്‍പ്പെടുന്ന മ്യൂസിയം എസ് എച്ച് ഒ ആക്കിയാണ് നിയമിച്ചത്.
പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജുവിനെ കൊച്ചി സിറ്റിയിലേക്കാണ് മാറ്റിയത്. കൊച്ചി സിറ്റിയിലെ ഏതു പൊലീസ് സ്റ്റേഷനിലാണ് ബിജുവിനെ നിയമിക്കേണ്ടതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ തീരുമാനമെടുക്കും. വരും ദിവസങ്ങളില്‍ പൊലീസില്‍ കൂടുതല്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates