ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് കമന്റ്; അധ്യാപികയുടെ മൊഴി എടുത്തു; 13 ന് സ്റ്റേഷനില്‍ ഹാജരാകണം

ചാത്തമംഗലത്തെ വീട്ടിലെത്തിയാണ് കുന്ദമംഗലം പൊലീസ് മൊഴി എടുത്തത്.
ഷൈജ ആണ്ടവന്‍
ഷൈജ ആണ്ടവന്‍ ഫെയ്‌സ്ബുക്ക്‌
Updated on
1 min read

കോഴിക്കോട്: ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് സാമൂഹിക മാധ്യമത്തില്‍ കമന്റിട്ട കാലിക്കറ്റ് എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവന്റെ മൊഴിയെടുത്തു. ചാത്തമംഗലത്തെ വീട്ടിലെത്തിയാണ് കുന്ദമംഗലം പൊലീസ് മൊഴി എടുത്തത്. ഈ മാസം 13ന് സ്റ്റേഷനില്‍ ഹാജരാകാന്‍ ഷൈജയോട് പൊലീസ് ആവശ്യപ്പെട്ടു.

ഞായറാഴ്ച ഉച്ചയോടെയാണു കുന്ദമംഗലം പൊലീസ് ഷൈജ ആണ്ടവന്റെ വീട്ടിലെത്തിയത്. ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍, 'ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ നാഥുറാം വിനായക് ഗോഡ്‌സെ ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ' എന്ന കുറിപ്പോടെ കൃഷ്ണരാജ് എന്നയാള്‍ ഗോഡ്‌സെയുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെ ഷൈജ ആണ്ടവന്‍ 'ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ട്' എന്ന് കമന്റ് ഇട്ടു. സംഭവം വിവാദമായതോടെ ഇവര്‍ കമന്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ വിദ്യാര്‍ഥി സംഘടനകള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

'ഗോഡ്‌സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി' എന്നെഴുതിയ ബാനറുള്‍പ്പെടെ നിരവധി ബാനര്‍ കാമ്പസിന്റെ ഗെയ്റ്റിന് സമീപത്ത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ സ്ഥാപിച്ചിരുന്നു. എന്‍ഐടി സ്റ്റുഡന്റ്‌സ് അഫയേഴ്‌സ് കൗണ്‍സില്‍ അധ്യാപികയ്ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടര്‍ക്ക് കത്തും നല്‍കിയിരുന്നു.

ഷൈജ ആണ്ടവന്‍
ആന ബാവലിക്ക് സമീപമെന്ന് സിഗ്നല്‍; ദൗത്യസംഘം ഉള്‍വനത്തിലേക്ക്; പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Balakrishnan Achutan
Ansiba Hassan, Tiny Tom
Delhi University teacher's murder: Couple who traveled 1,400 km arrested; Police say property dispute was the reason
arshid
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com