നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം കൊലപാതകം; ആന്തരികാവയവങ്ങളില്‍ രക്തസ്രാവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്

മര്‍ദനത്തെ തുടര്‍ന്ന് കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായതായും തുടര്‍ച്ചയായി കുട്ടി ക്രൂരതയ്ക്ക് ഇരയായതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു
kerala police
നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം കൊലപാതകംfile
Author:
Updated on
1 min read

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കുട്ടിയെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നും ദുരൂഹമരണത്തില്‍ അമ്മയെയും പങ്കാളിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉള്ളത്.

kerala police
മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിർദ്ദേശിച്ച് വിഡി സതീശൻ

മര്‍ദനത്തെ തുടര്‍ന്ന് കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായതായും തുടര്‍ച്ചയായി കുട്ടി ക്രൂരതയ്ക്ക് ഇരയായതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. കുട്ടിയുടെ മരണത്തിന് പിന്നാലെ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ എതിരെ പരാതിയുമായി ബന്ധുകള്‍ രംഗത്ത് എത്തിയിരുന്നു. കരിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകന്‍ അര്‍ഷിദ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ടാനച്ഛന്‍ കുട്ടിയെ സ്ഥിരമായി മര്‍ദിക്കാറുണ്ടെന്നും അമ്മ കുഞ്ഞിനെ ശ്രദ്ധിക്കാറില്ലെന്നും പരാതിയില്‍ പറയുന്നു.

രണ്ടാനച്ഛന്‍ അഷ്‌കര്‍ ചോറ് കൊടുക്കുന്നതിനിടയില്‍ കുഞ്ഞ് ഛര്‍ദിച്ചിരുന്നു. ഉടന്‍ എസ്എടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവം നടക്കുമ്പോള്‍ മാതാവ് അഖില തമിഴ്‌നാട്ടില്‍ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു.

കുഞ്ഞിനെ രണ്ടാനച്ഛന്‍ സ്ഥിരം മര്‍ദിക്കാറുണ്ടെന്നാണ് ആരോപണം. ഒരു മാസം മുമ്പ് ഇയാള്‍ കുട്ടിയുടെ കൈ ഒടിച്ചതായും കുടുംബത്തിന്റെ പരാതിയിലുണ്ട്. കുട്ടിയുടെ അമ്മയുടെ അമ്മയും കുട്ടിയുടെ അച്ഛന്റെ അച്ഛനും ചേര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരുമാസം മുന്‍പ് കുട്ടിയുടെ രണ്ട് കൈയും ഒടിഞ്ഞിരുന്നു. അന്ന് ബന്ധുക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കുട്ടിയെ അമ്മയ്‌ക്കൊപ്പം വിടുകയായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.

Summary

Police state that the death of the one-and-a-half-year-old toddler in Nedumangad is a murder

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

auto driver helps capture murder accused
Telangana murder
today top five news
arshid
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com