മുഖ്യമന്ത്രി രണ്ടാം വിവാഹം നടത്തിയെന്ന വ്യാജരേഖയില്‍ പൊലീസ് കേസ് എടുക്കും. കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍ ഡിജിപിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. വിവാഹ സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്ന് ആന്റോ അഗസ്റ്റിന് നേരത്തെ അവകാശപ്പെട്ടിരുന്നു.. ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് നല്കിയ സമഗ്ര സംഭാവനകള്‍ മാനിച്ച് പ്രശസ്ത കന്നട നടന് അനന്ത് നാഗിന് 2024 ലെ ദാദ സാഹേബ് ഫാല്‍ക്കെ പുരസ്കാരം. സെപ്റ്റംബര്‍ 22ന് ഗുജറാത്തിലെ കെവാഡിയയില്‍ നടക്കുന്ന എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ വെച്ച് അവാര്‍ഡ് നല്‍കും..റിപ്പോർട്ടർ ടിവി ഓഫീസിലെ പൊലീസ് നടപടി അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ഫാസിസ്റ്റ് കടന്നാക്രമണമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡൽഹിയിലും സ്വതന്ത്ര മാധ്യമങ്ങൾക്ക് നേരെ നടക്കുന്ന ഭരണകൂട ഭീകരതയാണ് ഇപ്പോൾ കേരളത്തിലും അരങ്ങേറുന്നത്. ന്യൂസ്ക്ലിക്ക് ഓഫീസിൽ അതിക്രമിച്ചു കയറി ഉപകരണങ്ങൾ പിടിച്ചെടുക്കുകയും പത്രാധിപരെ തുറുങ്കിലടയ്ക്കുകയും ചെയ്തതിന് സമാനമായ ഹീനമായ നടപടിയാണ് സംസ്ഥാനത്ത് നടന്നത്..മെസി വിവാദവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയ പൊലീസ് റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശന്. വാര്‍ത്താ സംപ്രേഷണത്തെ പൊലീസ് തടസ്സപ്പെടുത്തിയിട്ടില്ല. അവിടത്തെ റെയ്ഡ് റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നാണ് താന്‍ അറിയുന്നത്. ലൈവായി അവര്‍ ടെലികാസ്റ്റ് ചെയ്തതില്‍ നിന്നാണ് താനത് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു..യുപിഐ വഴിയുള്ള പണമിടപാടുകള്‍ക്ക് ഫീസ്് ഈടാക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. യുപിഐ പണമിടപാടുകള്‍ക്ക് ഈടാക്കുന്ന ചാര്‍ജ് പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മോദി ജനങ്ങള്‍ക്ക് മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates