സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

cyber fraud case
സൈബര്‍ തട്ടിപ്പ്പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവന്തപുരം: സൈബര്‍ തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. സാമ്പത്തിക ഇടപാടുകളില്‍ പിന്‍ നമ്പര്‍ നല്‍കേണ്ട സാഹചര്യം. മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ട സാഹചര്യം എന്നിവയും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.

cyber fraud case
തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍; സുരക്ഷയ്ക്ക് 70,000 പൊലീസുകാര്‍

പൊലീസിന്റെ കുറിപ്പ്

നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം നല്‍കാന്‍ ലിങ്കുകള്‍ അയച്ച് അവയില്‍ പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ എന്ത് ചെയ്യും?

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.

നിങ്ങളുടെ അക്കൗണ്ടിലെ തുക ഒടുക്കുന്നതിന് മാത്രമാണ് യുപിഐ പിന്‍ കൊടുക്കേണ്ടിവരുക. പണം സ്വീകരിക്കാന്‍ യുപിഐ പിന്‍ നല്‍കേണ്ട ആവശ്യമില്ല.

ക്യാഷ് മറ്റൊരാള്‍ക്ക് നല്‍കാന്‍ ആണെങ്കില്‍ തന്നെ ആദ്യം യുപിഐ ഐഡി പരിശോധിച്ച് സ്വീകരിക്കുന്ന ആളിന്റെ പേരുവിവരങ്ങള്‍ ഉറപ്പുവരുത്തുക. അതിന് ശേഷം മാത്രമേ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം അയക്കാവൂ.

cyber fraud case
സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

ആപ്പിന്റെ യുപിഐ പിന്‍ പേജില്‍ മാത്രമേ യുപിഐ പിന്‍ ടൈപ് ചെയ്യാവൂ എന്നുള്ള കാര്യവും ഓര്‍ക്കുക. മറ്റൊരിടത്തും യുപിഐ പിന്‍ ഷെയര്‍ ചെയ്യരുത്.

പണം ഒടുക്കുന്നതിന് മാത്രം ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടതുള്ളൂ. പണം സ്വീകരിക്കുന്നതിന് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ട ആവശ്യമില്ല.

ഒരു കാരണവശാലും അജ്ഞാതരുടെ ആവശ്യപ്രകാരം സ്‌ക്രീന്‍ ഷെയറിംഗ് ആപ്പുകളോ എസ്എംഎസ് ഫോര്‍വേഡിങ് ആപ്പുകളോ മനസ്സിലാക്കാതെ ഡൗണ്‍ലോഡ് ചെയ്യരുത്.

Summary

When should you enter your PIN number for financial transactions? Police warn of cyber fraud

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com