കേസിന് പിന്നാലെ സൈബര്‍ ആക്രമണം; മുനമ്പം സ്റ്റേഷനിലെ പൊലീസുകാരന്‍ ജീവനൊടുക്കി

കെടാമംഗലം സ്വദേശി വിനു വര്‍ഗീസ് ആണ് ജീവനൊടുക്കിയത്. 43 വയസ്സായിരുന്നു.
Policeman from Munambam Station Commits Suicide Following Cyberattack
മുനമ്പം സ്റ്റേഷനിലെ പൊലീസുകാരന്‍ ജീവനൊടുക്കിപ്രതീകാത്മക ചിത്രം
Author:
Updated on
1 min read

കൊച്ചി: മുനമ്പം പൊലീസ് സ്റ്റേഷനിലെ ഹെഡ്‌ കോണ്‍സ്്റ്റബിള്‍ ജീവനൊടുക്കി. കെടാമംഗലം സ്വദേശി വിനു വര്‍ഗീസ് ആണ് ജീവനൊടുക്കിയത്. 43 വയസ്സായിരുന്നു.

Policeman from Munambam Station Commits Suicide Following Cyberattack
'നവോത്ഥാനത്തില്‍ ഒപ്പം; മകനെ ബിജെപിക്കൊപ്പം നിര്‍ത്തുന്നു; വെള്ളാപ്പള്ളിയുടെ ബഹുമുഖവേഷം കേരളീയര്‍ തിരിച്ചറിയണം'

കേസുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് വിവരം. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ മനോവിഷമവും ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് റിപ്പോര്‍ട്്ട

വീടിന്റെ രണ്ടാം നിലയിലാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഏറെ നേരം കാണാത്തതിനെ തുടര്‍ന്ന് ഭാര്യ മുകളില്‍ എത്തിയപ്പോഴാണ് വിനുവര്‍ഗീസിനെ സ്വയം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടമ്മയെ അയല്‍വാസി ആക്രമിച്ചതിന്റെ എഫ്‌ഐ ആര്‍ തയ്യാറാക്കിയത് വിനു വര്‍ഗീസ് ആയിരുന്നു. ഈ കേസിലാണ് ഇയാള്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടത്. ഇയാളുടെ മൃതദേഹം പറവൂര്‍ താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.

Summary

Policeman from Munambam Station Commits Suicide Following Cyberattack

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com