കാസർകോട്: കാണാതായ വളർത്തുപൂച്ചയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് കുടുംബം. മേലാങ്കോട് സ്വദേശിയായ ആർക്കിടെക്ട് രാഹുൽ രാഘവനാണ് കുഞ്ഞൻ എന്ന പൂച്ചയെ കണ്ടെത്താൻ പോസ്റ്റർ പതിച്ചത്. വീടിൻ്റെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ 20 ഓളം സ്ഥലങ്ങളിൽ പോസ്റ്റർ പതിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുമ്പാണ് കുഞ്ഞനെ കാണാതായത്. ഉച്ചയ്ക്ക് മീനും കൂട്ടി ചോറുണ്ടശേഷം കാണാതാവുകയായിരുന്നു. പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഏറണാകുളത്ത് വാടക വീട്ടിൽ താമസിക്കുമ്പോഴാണ് രാഹുലിന് പൂച്ചക്കുട്ടിയെ കിട്ടിയത്. പരിക്കേറ്റ് അവശനായ പൂച്ചക്കുട്ടിയെ സുഹൃത്തിന് വഴിയിൽ നിന്നും കിട്ടിയതാണ്. രാഹുലും ഭാര്യ സീനുവും ചേർന്ന് പൂച്ചക്ക് പ്രഥമ ശുശ്രൂഷ നൽകി പരിപാലിച്ചു തുടങ്ങി. കുഞ്ഞനെന്ന് പേരിട്ടു. മേലാങ്കോട്ടെ വീട്ടിലെത്തിച്ച കുഞ്ഞന് വിഐപി പരിഗണനയാണ് ഇവിടെ ലഭിച്ചത്. വീട്ടിലെ അംഗങ്ങൾക്കൊപ്പം ഉറക്കം. ദിവസവും മീനും ഇറച്ചിയും വില കൂടിയ ബിസ്ക്കറ്റും ഭക്ഷണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates