'സീറ്റ് 30 കോടിക്ക് വിറ്റത് ആര് ? സെക്രട്ടറിയോ സെക്രട്ടറിയേറ്റോ ?; കുന്നത്തുനാട്ടില്‍ സിപിഎമ്മിനെതിരെ പോസ്റ്ററുകള്‍ 

'കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റത് ആരാണ് ? സെക്രട്ടറിയോ സെക്രട്ടറിയേറ്റോ ? പ്രതിഷേധിക്കുക സഖാക്കളെ'
സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററുകള്‍
സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററുകള്‍
Updated on: 
1 min read

കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടികയ്ക്ക് എതിരെ പ്രതിഷേധം. കുന്നത്തുനാട് മണ്ഡലത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റെന്നാണ് ആരോപണം. സേവ് സിപിഎം ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 

'കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റത് ആരാണ് ? സെക്രട്ടറിയോ സെക്രട്ടറിയേറ്റോ ? പ്രതിഷേധിക്കുക സഖാക്കളെ' എന്നാണ് പോസ്റ്ററുകളിലെ ഉള്ളടക്കം. സ്ഥാനാര്‍ത്ഥി നിര്‍ണയം പുനഃപരിശോധിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. 

എന്നാല്‍ പോസ്റ്ററുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് എംഎല്‍എ ആണെന്ന് സിപിഎം ഏരിയ സെക്രട്ടറി ദേവദര്‍ശന്‍ ആരോപിച്ചു. കുന്നത്തുനാട്ടില്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പി വി ശ്രീനിജനെ സ്ഥാനാര്‍ത്ഥിയായി സിപിഎം പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER