

തൃശൂര്‍: തൃശൂരില്‍ തനിക്കെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതില്‍ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍. വ്യക്തിവിരോധം തീര്‍ക്കുന്നതിനും രാഷ്ട്രീയമായി ആക്രമിക്കുന്നതിനുമായാണ് പോസ്റ്റര്‍ പതിച്ചതെന്നാണ് ടിഎന്‍ പ്രതാപന്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
സംഭവത്തിന് പിന്നിലുള്ളവരെയും ഇവരുടെ ഉദ്ദേശലക്ഷ്യമെന്തെന്ന് കണ്ടെത്തണമെന്നും പ്രതാപന്റെ പരാതിയില്‍ പറയുന്നു. ഇന്നലെയാണ് പ്രതാപനെതിരെ രൂക്ഷ വിമര്‍ശനവുമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തൃശൂര്‍ പ്രസ് ക്ലബ്ബിന് സമീപവും പൂങ്കുന്നത്തെ മുരളിമന്ദിരത്തിന് സമീപവുമാണ് പോസ്റ്ററുകള്‍ പതിച്ചത്.
ലീഡറുടെ കുടുംബത്തെ ചതിച്ച യൂദാസ്, തൃശ്ശൂരില്‍ കോണ്‍ഗ്രസിന്റെ കാലനാണ് പ്രതാപന്‍, ലീഡറുടെ കുടുംബത്തോട് എന്തിനാണ് പക, തുടങ്ങി നിരവധി ആരോപണങ്ങളാണ് പോസ്റ്ററിലുള്ളത്. രണ്ടു പേരാണ് പോസ്റ്റര്‍ ഒട്ടിച്ചിട്ടുള്ളത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തും പോസ്റ്ററുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു അന്ന് ഡിസിസി ഓഫീസിന്റെ മതിലുകളില്‍ വരെ പോസ്റ്ററുകള്‍ പതിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates