Kollam
റെയിൽ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വച്ച പ്രതികൾടെലിവിഷൻ ദൃശ്യം

ജീവഹാനി വരുത്താന്‍ ലക്ഷ്യമിട്ടു, റെയില്‍പാളത്തില്‍ പോസ്റ്റിട്ടത് അട്ടിമറി ശ്രമം;എഫ്‌ഐആര്‍

പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ ട്രെയിന്‍ അട്ടിമറി ശ്രമമെന്ന് പൊലീസ് എഫ്‌ഐആര്‍.
Published on

കൊല്ലം: കൊല്ലംചെങ്കോട്ട തീവണ്ടിപ്പാതയില്‍ കുണ്ടറയ്ക്കും എഴുകോണിനുമിടയില്‍ പാളത്തിനുകുറുകേ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ ട്രെയിന്‍ അട്ടിമറി ശ്രമമെന്ന് പൊലീസ് എഫ്‌ഐആര്‍. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവര്‍ ജീവഹാനി വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് പോസ്റ്റ് കൊണ്ടിട്ടത് എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

ഇളമ്പള്ളൂര്‍ രാജേഷ് ഭവനില്‍ രാജേഷ് (39), പെരുമ്പുഴ പാലപൊയ്ക ചൈതന്യയില്‍ അരുണ്‍ (33) എന്നിവരാണ് സംഭവത്തില്‍ പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് പാളത്തില്‍ ആദ്യം പോസ്റ്റ് കണ്ടത്. സംഭവമറിഞ്ഞ് പൊലീസെത്തി നീക്കം ചയ്തു. രണ്ടുമണിക്കൂറിനുശേഷം വീണ്ടും പാളത്തില്‍ അതേയിടത്ത് പോസ്റ്റ് കണ്ടെത്തി. പാലരുവി എക്‌സ്പ്രസ് കടന്നുപോകുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

പിടിയിലായ രാജേഷും അരുണും ഒട്ടേറെ ക്രിമിനല്‍ക്കേസുകളിലെ പ്രതികളാണ്. കുണ്ടറയില്‍ എസ്‌ഐയെ ആക്രമിച്ച കേസിലടക്കം കേസുകളില്‍ പ്രതികളാണിവര്‍. ടെലിഫോണ്‍ പോസ്റ്റിനൊപ്പമുള്ള കാസ്റ്റ് അയണ്‍ വേര്‍പെടുത്തി ആക്രിയായി വില്‍ക്കുന്നതിനുവേണ്ടിയാണ് പോസ്റ്റ് കുറുകേവെച്ചതെന്നാണ് പ്രതികള്‍ പൊലീസിനോടു പറഞ്ഞത്. എന്നാല്‍ ഈ മൊഴി മുഖവിലയ്‌ക്കെടുക്കാതെയാണ് സംഭവം അട്ടിമറി ശ്രമമാണ് എന്ന നിലയിലേക്ക് തന്നെ പൊലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. കൂടുതല്‍പ്പേര്‍ക്ക് ഇതുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com