

കൊച്ചി: സജീവ രാഷ്ട്രീയത്തില്‍ ഇനിയില്ലെന്ന് ഇ ശ്രീധരന്റെ പ്രഖ്യാപനത്തിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി ബിജെപി നേതാവ് പിആര്‍ ശിവശങ്കര്‍. 'തോറ്റത് അങ്ങല്ല, ഞങ്ങളാണ്, കേരളമാണ്, നന്മയുടെ, വികസനത്തിന്റെ, അഴിമതിരഹിത സംസ്‌കാരത്തിന്റെ രാഷ്ട്രീയമാണ്. ഞങ്ങള്‍ക്ക് അങ്ങയെ വേണം.തിരിച്ചുവരൂ ശ്രീധരന്‍ സാര്‍'- ശിവശങ്കരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'ഞങ്ങള്‍ക്ക് അങ്ങയെ വേണം, അഴിമതിയും, സ്വജനപക്ഷപാതവും, ഭീകരതയും, രാജ്യദ്രോഹവും കേരളത്തെ തകര്‍ക്കുമ്പോള്‍ അതിനെതിരെ പോരാടുവാന്‍ ഞങ്ങള്‍ക്ക് ഒരു ആചാര്യനെ,ഗുരുവിനെ വേണം.. ആയുധമെടുക്കാതെയെങ്കിലും പോരാടുന്നവന് മുന്നിലെ യഥാര്‍ത്ഥ ശക്തിയായ കൃഷ്ണനെപ്പോലെ അങ്ങു വേണം ഈ അഭിനവ കുരുക്ഷേത്രത്തില്‍.. വഴിയറിയാതുഴലുന്ന പാര്‍ത്ഥന് വഴികാട്ടിയായി, ഭീമന് പിന്തുണയായുയി യുധിഷ്ഠിരന് ധാര്‍മിക പിന്‍ബലമായി.. അങ്ങ് വേണ'മെന്നും കുറിപ്പില്‍ പറയുന്നു
കുറിപ്പിന്റെ പൂര്‍ണരൂപം
ബഹുമാനപെട്ട ശ്രീധരന്‍ സര്‍, മാപ്പ്..
ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ മനുഷ്യനാവില്ല. അങ്ങയെപ്പോലെ ഒരു സര്‍വ്വ ജനസ്വാധീനമുള്ള ഒരു മലയാളി കേരളത്തില്‍ വിരളമായിരിക്കും.. എന്നിട്ടും അങ്ങ് തോറ്റു,
അല്ലെങ്കില്‍ ഞങ്ങള്‍ തോല്‍പ്പിച്ചു.
തോറ്റത് അങ്ങല്ല, ഞങ്ങളാണ്, കേരളമാണ്, നന്മയുടെ, വികസനത്തിന്റെ, അഴിമതിരഹിത സംസ്‌കാരത്തിന്റെ രാഷ്ട്രീയമാണ്..
ഞങ്ങള്‍ക്ക് അങ്ങയെ വേണം..തിരിച്ചുവരൂ ശ്രീധരന്‍ സര്‍..
ഞങ്ങള്‍ക്ക് അങ്ങയെ വേണം, അഴിമതിയും, സ്വജനപക്ഷപാതവും, ഭീകരതയും, രാജ്യദ്രോഹവും കേരളത്തെ തകര്‍ക്കുമ്പോള്‍ അതിനെതിരെ പോരാടുവാന്‍ ഞങ്ങള്‍ക്ക് ഒരു ആചാര്യനെ,ഗുരുവിനെ വേണം.. ആയുധമെടുക്കാതെയെങ്കിലും പോരാടുന്നവന് മുന്നിലെ യഥാര്‍ത്ഥ ശക്തിയായ കൃഷ്ണനെപ്പോലെ അങ്ങു വേണം ഈ അഭിനവ കുരുക്ഷേത്രത്തില്‍.. വഴിയറിയാതുഴലുന്ന പാര്‍ത്ഥന് വഴികാട്ടിയായി, ഭീമന് പിന്തുണയായുയി യുധിഷ്ഠിരന് ധാര്‍മിക പിന്‍ബലമായി.. അങ്ങ് വേണം.
അധര്‍മ്മത്തിനെതിരായ യുദ്ധത്തില്‍ പിതാമഹനും , ഗുരുവിനുമെതിരെയാനെകില്‍ പോലും , ബന്ധുക്കള്‍ക്കും, അനുജ്ഞമാര്‍ക്കുമെതിരാണെങ്കില്‍ കൂടി,
ഒരു കാലാള്‍പടയായി ഞങ്ങള്‍ ഇവിടെയുണ്ട്.. ജയിക്കുംവരെ..
അല്ലെങ്കില്‍ മരിച്ചുവീഴുംവരെ..
അങ്ങ് മനസ്സുമടുത്ത് , ഞങ്ങളെ ശപിച്ചു പോകരുത്..
തിരുച്ചു വരൂ ശ്രീധരന്‍ സര്‍.. ഞങ്ങള്‍ക്കങ്ങയെ വേണം.. ദയവായി തിരിച്ചുവരൂ..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates