ഗുരുവായൂരില്‍ പ്രസാദ ഊട്ട്; കഞ്ഞിയും മുതിര പുഴുക്കും കഴിക്കാന്‍ ആയിരങ്ങള്‍

തെക്കേ നടയിലെ ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ സജ്ജീകരിച്ച വേദിയിലെ ഗുരുവായൂരപ്പന്റെ ചിത്രത്തിന് മുന്നിലെ നിലവിളക്കില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ദീപം പകര്‍ന്നു
Prasadam Oot in Guruvayur; Thousands gather to eat
Prasadam Oot in GuruvayurSamakalikamalayalam
Updated on
1 min read

തൃശൂര്‍: ഗുരുവായൂര്‍ ഉത്സവവിശേഷമായ കഞ്ഞിയും മുതിരയും അടങ്ങുന്ന പ്രസാദ ഊട്ട് പന്തി ഉണര്‍ന്നു. ആയിരക്കണക്കിന് ഭക്തര്‍ ഭഗവാന്റെ പ്രസാദ ഊട്ടില്‍ പങ്കെടുത്തു. രാവിലെ ഒന്‍പത് മണിയോടെയായിരുന്നു ഉദ്ഘാടനം.

Prasadam Oot in Guruvayur; Thousands gather to eat
'കെട്ടിപ്പിടിച്ചു നിന്നു കരയാന്‍ തോന്നുന്ന അവരുടെ സ്വന്തം കെ രാജന്‍'

തെക്കേ നടയിലെ ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ സജ്ജീകരിച്ച വേദിയിലെ ഗുരുവായൂരപ്പന്റെ ചിത്രത്തിന് മുന്നിലെ നിലവിളക്കില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ദീപം പകര്‍ന്നു. ഗുരുവായൂരപ്പനായി വാഴയില ചീന്തില്‍ തേങ്ങാപ്പൂളും ശര്‍ക്കര പൊടിയും പപ്പടവും ഉപ്പും നിരന്നു. പാളപ്പാത്രത്തില്‍ കഞ്ഞിയും മുതിരപ്പുഴുക്കും ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. ചെയര്‍മാന്‍ വിളമ്പി. തുടര്‍ന്ന് ഭക്തജനങ്ങളെ പന്തലിലേക്ക് ക്ഷണിച്ചു.

Prasadam Oot in Guruvayur
Prasadam Oot in Guruvayursamakalikamalayalam
Prasadam Oot in Guruvayur; Thousands gather to eat
ആറ്റുകാൽ പൊങ്കാല: 28 സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി

കഞ്ഞിയും പുഴുക്കും അവര്‍ക്കായി വിളമ്പി നല്‍കി. പ്രസാദ ഊട്ട് ഉദ്ഘാടന ചടങ്ങില്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, കെ.പി.വിശ്വനാഥ്, മനോജ് ബി നായര്‍, കെ.എസ്.ബാലഗോപാല്‍ , അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ ദേവസ്വം ജീവനക്കാര്‍, ഭക്തര്‍ എന്നിവര്‍ സന്നിഹിതരായി.

Summary

Prasadam Oot in Guruvayur; Thousands gather to eat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com