രാവിലെ വിളിച്ച് റൂം നമ്പർ തിരക്കി, പണം കൈമാറിയത് 503-ാം നമ്പർ മുറിയിൽ; കൂടുതൽ തെളിവുകളുമായി പ്രസീത, ശബ്ദരേഖ പുറത്ത് 

ജാനുവിൻറെ റൂം നമ്പർ ചോദിച്ച് സുരേന്ദ്രൻറെ പി എ വിളിച്ചതിൻറെ ശബ്ദരേഖയും പുറത്തുവിട്ടു
സി കെ ജാനു, കെ സുരേന്ദ്രൻ
സി കെ ജാനു, കെ സുരേന്ദ്രൻ
Updated on
1 min read

കൊച്ചി: സി കെ ജാനു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്നു 10 ലക്ഷം രൂപ കൈപ്പറ്റിയതിൻറെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ജെആർപി ട്രഷറർ പ്രസീത അഴീക്കോട്. സുരേന്ദ്രൻ ആവശ്യപ്പെട്ടതനുസരിച്ച് ജാനുവും പ്രസീതയും മാർച്ച് ആറിന് വൈകിട്ട് തിരുവനന്തപുരത്ത് എത്തിയിരുന്നെന്നും ഹൊറൈസൺ ഹോട്ടലിലെ 503-ാം നമ്പർ മുറിയിൽ വച്ചാണ് പണമിടപാട് നടന്നതെന്നും പ്രസീത പറഞ്ഞു. ജാനുവിൻറെ റൂം നമ്പർ ചോദിച്ച് സുരേന്ദ്രൻറെ പി എ വിളിച്ചതിൻറെ ശബ്ദരേഖയും പുറത്തുവിട്ടു. 

ജാനു ഹോട്ടലിലേക്ക് എത്തുന്നതിന്റെ തലേദിവസം സുരേന്ദ്രൻ നാലഞ്ചു പ്രാവശ്യം തന്നെ വിളിച്ചിട്ടുണ്ടെന്നും രാവിലെ റൂം നമ്പർ ഏതാണെന്ന് തിരക്കിയിരുന്നെന്നും പ്രസീത പറഞ്ഞു. സുരേന്ദ്രനും ഒപ്പമുള്ള ആളും മുറിയിലെത്തി ജാനുവുമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞതോടെ തങ്ങൾ പുറത്തിറങ്ങിയെന്നും ആ മുറിയിൽവെച്ചാണ് പണം കൈമാറിയതെന്നും അവർ ആരോപിച്ചു.  പണം കിട്ടിയ കാര്യം ജാനു തന്നെ അറിയിച്ചെന്നും പ്രസീത പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com