'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

സാംസ്‌കാരിക വകുപ്പും പ്രേംകുമാറും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രതികരണം
PremKumar
PremKumar
Updated on
1 min read

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ പുതിയ ഭരണസമിതി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്നും വിട്ടു നിന്നത് ചടങ്ങിന് ലക്ഷണിക്കാത്തത് കൊണ്ടെന്ന് നടനും മുന്‍ അധ്യക്ഷനുമായ പ്രേം കുമാര്‍. ഔദ്യോഗികമായി ഒരു അറിയിപ്പും ഇത് സംബന്ധിച്ച് തനിച്ച് ലഭിച്ചിരുന്നില്ല. അതില്‍ വിഷമുണ്ട് എന്നും പ്രേം കുമാര്‍ വ്യക്തമാക്കി. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രേം കുമാര്‍. സാംസ്‌കാരിക വകുപ്പും പ്രേംകുമാറും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രതികരണം.

PremKumar
ശബരിമലയിലെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്ക്ക്?; എസ്‌ഐടിക്ക് നിര്‍ണായക മൊഴി

റസൂല്‍ പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്ന് തുറന്നുപറയുകയാണ് പ്രേംകുമാര്‍ ചെയ്യുന്നു. ഒരു മഹാ പ്രതിഭയാണ് തനിക്ക് ശേഷം ആ ചുമതലയിലേക്ക് വന്നത്. ലോക സിനിമയില്‍ മലയാളത്തെ എത്തിച്ച കലാകാരന്‍ ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷന്‍ ആകുന്ന ചടങ്ങില്‍ സാന്നിധ്യമാകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അറിപ്പും ക്ഷണവും ലഭിച്ചില്ല, അതില്‍ വലിയ വിഷമമുണ്ടെന്നും പ്രേംകുമാര്‍ തുറന്നുപറയുന്നു.

PremKumar
ലക്ഷ്യത്തിലെത്താന്‍ ഇനിയും ദൂരങ്ങള്‍ താണ്ടാനുണ്ട്, 'നവ കേരള'ത്തിന്റെ ഭാവിയില്‍ കിഫ്ബി നിര്‍ണായകം; കെ എം എബ്രഹാം

ചുമതല നല്‍കിയതും മാറ്റിയതും സര്‍ക്കാരാണ്. അത് അംഗീകരിക്കുന്നു. സര്‍ക്കാരാണ് തന്നെ ചലച്ചിത്ര അക്കാദമി അധ്യക്ഷനായി നിയോഗിച്ചത്, തന്നെ ഏല്‍പ്പിച്ച ചുമതല സുതാര്യമായും ആത്മാര്‍ത്ഥയോടും കൂടി നിര്‍വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയ വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും പ്രേം കുമാര്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നിന്നു, ആശ സമരത്തോട് അനൂകൂല നിലപാട് എടുത്തു തുടങ്ങിയ സാഹചര്യങ്ങളാണ് പ്രേം കുമാറിന് തിരിച്ചടിയായത് എന്ന നിലയിലുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കുന്നില്ലെന്നായിരുന്നു പ്രേം കുമാറിന്റെ പ്രതികരണം.

Summary

PremKumar react chairmen appoinment row Kerala State Chalachitra Academy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com