രാഷ്ട്രപതിയുടെ സന്ദര്‍ശനം: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം, ക്രമീകരണങ്ങള്‍ ഇങ്ങനെ

ശ്രീനാരായണ ഗുരു സമാധി ശതാബ്ദി ആചരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖ ഉണ്ടായിരിക്കണം
President Droupadi Murmu
President Droupadi Murmu
Updated on
1 min read

തിരുവനന്തപുരം : രാഷ്ട്രപതി  ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം. രാവിലെ എട്ടുമുതല്‍ ഒന്നുവരെയാണ് നിയന്ത്രണം. കവടിയാര്‍, വെള്ളയമ്പലം, മ്യൂസിയം, പാളയം, വിജെടി, ആശാന്‍ സ്‌ക്വയര്‍, ജനറല്‍ ആശുപത്രി, പാറ്റൂര്‍, പേട്ട, ചാക്ക, ഓള്‍സെയിന്റ്സ്, ശംഖുംമുഖം, വിമാനത്താവളം റോഡിന്റെ ഇരുവശത്തും വാഹനം പാര്‍ക്ക് ചെയ്യരുതെന്ന് പൊലീസ് അറിയിച്ചു.

President Droupadi Murmu
ഗുരു സമാധി ശതാബ്ദി ആചരണം: വര്‍ക്കലയില്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

വെള്ളയമ്പലം, വഴുതയ്ക്കാട്, തൈക്കാട്, തമ്പാനൂര്‍ ഫ്‌ലൈ ഓവര്‍, ചൂരക്കാട്ടുപാളയം, തകരപ്പറമ്പ് മേല്‍പ്പാലം, ശ്രീകണ്‌ഠേശ്വരം പാര്‍ക്ക്, എസ്പി ഫോര്‍ട്ട്, മിത്രാനന്ദപുരം, ഈഞ്ചയ്ക്കല്‍ കല്ലുംമൂട്, പൊന്നറപ്പാലം, വലിയതുറ, ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, ശംഖുംമുഖം റോഡ്, വെള്ളയമ്പലം കവടിയാര്‍, കുറവന്‍കോണം, പട്ടം കേശവദാസപുരം, ഉള്ളൂര്‍ ആക്കുളം കുഴിവിള, മുക്കോലയ്ക്കല്‍ ആറ്റിന്‍കുഴി, കഴക്കൂട്ടം വെട്ടുറോഡ് റോഡിലും നിയന്ത്രണം ഏര്‍പ്പെടുത്തി.

വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം, ചാക്ക ഫ്‌ളൈ ഓവര്‍, ഈഞ്ചയ്ക്കല്‍ കല്ലുംമൂട്, പൊന്നറപാലം , വലിയതുറ വഴിയും ഇന്റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്നവര്‍ വെണ്‍പാലവട്ടം, ചാക്ക ഫ്‌ളൈ ഓവര്‍, ഈഞ്ചയ്ക്കല്‍, കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും പോകണമെന്ന് പൊലീസ് നിര്‍ദേശിച്ചു.

President Droupadi Murmu
ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു എസ്‌ഐടി കസ്റ്റഡിയില്‍

ശ്രീനാരായണ ഗുരു സമാധി ശതാബ്ദി ആചരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖ ഉണ്ടായിരിക്കണം (ആധാര്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ). വ്യാഴം രാവിലെ 10 മുതല്‍ പ്രവേശനം ആരംഭിക്കും. മൊബൈല്‍ ഫോണ്‍ കൈവശം വയ്ക്കാം. വലിയ ബാഗ്, കുപ്പിവെള്ളം എന്നിവ ഹാളിനുള്ളില്‍ കയറ്റില്ല. ഓഡിറ്റോറിയത്തില്‍ പ്രവേശിച്ചാല്‍ സമ്മേളനം കഴിയുന്നതുവരെ പുറത്തുവിടില്ല. നാളെ വരെ മേഖലയില്‍ ഡ്രോണുകള്‍ പറത്തുന്നത് നിരോധിച്ചിട്ടുണ്ട്.

Summary

Traffic restrictions in Thiruvananthapuram city today in connection with the visit of President Droupadi Murmu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com