സപ്ലൈകോയിൽ നാളെ ഉത്രാടദിന വിലക്കുറവ്; സബ്സിഡി ഇതര സാധനങ്ങൾക്ക് 10 ശതമാനം വരെ കിഴിവ്

സപ്ലൈകോയിൽ നിലവിൽ നൽകുന്ന ഓഫറിനും വിലക്കുറവിനും പുറമയാണിത്
supplyco
supplyco
Updated on
1 min read

തിരുവനന്തപുരം: സപ്ലൈകോയിൽ തിരുവോണത്തലേന്നായ സെപ്റ്റംബർ നാലിന് ഉത്രാടദിന വിലക്കുറവ്. തെരഞ്ഞെടുത്ത സബ്സിഡി ഇതര സാധനങ്ങൾക്ക്, സെപ്റ്റംബർ നാലിന് 10% വരെ വിലക്കുറവ് ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയിൽ നിലവിൽ നൽകുന്ന ഓഫറിനും വിലക്കുറവിനും പുറമയാണിത്.

supplyco
ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡ്; രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍

അരി, എണ്ണ, സോപ്പ്, നെയ്യ്, ഡിറ്റർജെന്റുകൾ, ശബരി ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവ് ലഭിക്കും. സപ്ലൈകോ ഓണച്ചന്തകൾക്ക് പുറമെ മാവേലി സ്റ്റോർ, മാവേലി സൂപ്പർ സ്റ്റോർ, സൂപ്പർ മാർക്കറ്റുകൾ എന്നിങ്ങനെയുള്ള എല്ലാ വില്പനശാലകളിലും ഉത്രാടദിന വിലക്കുറവ് ലഭിക്കും.

supplyco
പതിവ് തെറ്റിയില്ല, ചാഴൂര്‍ കോവിലകത്തേക്ക് സര്‍ക്കാരിന്റെ ഉത്രാടക്കിഴിയെത്തി

13 ഇന സബ്സിഡി സാധനങ്ങളും പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങളും സപ്ലൈകോ ഔട്ട്ലെറ്റുകളിലും ഓണച്ചന്തകളിലും ലഭ്യമാണ്. തെരഞ്ഞെടുത്ത നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് 50% വരെ വിലക്കുറവ് സെപ്റ്റംബർ നാലു വരെ നൽകുന്നുണ്ട്.

Summary

Supplyco to provide offers price reduction on various products for Uthradam (Onam)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com