പ്രധാനമന്ത്രി 25 ന് കൊച്ചിയില്‍; 'യുവം' പരിപാടിയില്‍ മോദിക്കൊപ്പം അനില്‍ ആന്റണിയും

പാര്‍ട്ടിക്ക് പുറത്തുള്ളവരെ ആകര്‍ഷിക്കുക കൂടി ലക്ഷ്യമിട്ടാണ് യുവം പരിപാടി സംഘടിപ്പിക്കുന്നത്
അനില്‍ ആന്റണി, നരേന്ദ്രമോദി/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌
അനില്‍ ആന്റണി, നരേന്ദ്രമോദി/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌
Updated on
1 min read

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25 ന് കേരളത്തിലെത്തും. കൊച്ചിയില്‍ യുവാക്കളുമായുള്ള സംവാദ പരിപാടിയില്‍ മോദി സംബന്ധിക്കും. പ്രധാനമന്ത്രിക്കൊപ്പം അനില്‍ ആന്റണിയും പരിപാടിയില്‍ പങ്കെടുക്കും. 

പാര്‍ട്ടിക്ക് പുറത്തുള്ളവരെ ആകര്‍ഷിക്കുക കൂടി ലക്ഷ്യമിട്ടാണ് യുവം പരിപാടി സംഘടിപ്പിക്കുന്നത്. ഇതില്‍ മോദിക്കൊപ്പം അനിലിനെ കൂടി പങ്കെടുപ്പിക്കുന്നതിലൂടെ, കേരളത്തില്‍ അനില്‍ ആന്റണിയുടെ ലോഞ്ചിംഗ് ആണ് ബിജെപി നേതൃത്വം ലക്ഷ്യമിടുന്നത്. 

യുവം പരിപാടിയില്‍ ഒരുലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. അടുത്തമാസം തൃശൂരില്‍ വനിതകളുടേയും കോഴിക്കോട് വിമുക്തഭടന്മാരുടെയും പരിപാടികളിലും നരേന്ദ്രമോദി പങ്കെടുക്കും. 

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഞെട്ടിച്ച് ഇന്നലെയാണ് മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അനില്‍ ആന്റണിയെ കേരളത്തില്‍ മത്സരിപ്പിക്കുന്നതും ബിജെപി നേതൃത്വം പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KSRTC Refutes Reports of Converting Ordinary Buses to City Fast Services
Minister K Muraleedharan
Air India Express
M A Baby
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com