'ചില കോടതികള്‍ അന്യായ വിധികള്‍ പുറപ്പെടുവിക്കുന്നു'; വിമര്‍ശനവുമായി കര്‍ദിനാള്‍ ആലഞ്ചേരി

'പീലാത്തോസിനെപ്പോലെ പ്രീതി നേടാന്‍ ചില ന്യായാധിപന്മാര്‍ ശ്രമിക്കുന്നു'
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി/ ഫയല്‍
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി/ ഫയല്‍

കൊച്ചി: ചില കോടതികളില്‍ നിന്ന് അന്യായ വിധികള്‍ ഉണ്ടാകുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ചില കോടതികള്‍ അന്യായവിധി പുറപ്പെടുവിക്കുന്നു. പീലാത്തോസിനെപ്പോലെ പ്രീതി നേടാന്‍ ചില ന്യായാധിപന്മാര്‍ ശ്രമിക്കുന്നു. മാധ്യമപ്രേരണയാലോ ജനപ്രീതിക്കോ ആകാം അന്യായ വിധികള്‍. അല്ലെങ്കില്‍ ജുഡീഷ്യല്‍ ആക്ടിവിസമാകാമെന്നും കര്‍ദിനാള്‍ പറഞ്ഞു. ദുഃഖവെള്ളി സന്ദേശത്തിലായിരുന്നു കര്‍ദിനാളിന്റെ പ്രതികരണം. 

മാധ്യമപ്രേരണയാലോ ജനപ്രീതിക്കോ, അല്ലെങ്കില്‍ ഈ ലോകത്തിന്റെ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുവേണ്ടിയോ ആകാം ഇന്ന് ന്യായാധിപന്മാര്‍ അന്യായവിധികള്‍ എഴുതുന്നത്. ഈ നീതിന്യായ വ്യവസ്ഥിതിയോട് എപ്രകാരം പ്രതികരിക്കുന്നു, പ്രതിപ്രവര്‍ത്തിക്കുന്നു, സഹകരിക്കുന്നു എന്നുള്ളത് ജ്ഞാനവിഷയമാക്കുന്നത് നല്ലതാണ് എന്നും ആലഞ്ചേരി പറഞ്ഞു.

ജുഡീഷ്യല്‍ ആക്ടിവിസം അരുതെന്ന് സുപ്രീംകോടതി തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. പീലാത്തോസിന് വിധികള്‍ എഴുതി നല്‍കിയത് ജനങ്ങളോ സീസറോ ആകാം. ഇതുപോലെ ഇന്നത്തെ ന്യായാധിപന്മാര്‍ക്ക് വിധികള്‍ എഴുതി നല്‍കുന്നുവെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. അന്യായവിധികളും പൂര്‍ണമായ നീതി കൊടുക്കാത്ത വിധികളും എഴുതുന്നവരുണ്ടെന്നും കര്‍ദിനാള്‍ വിമര്‍ശിച്ചു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com