പ്രധാനമന്ത്രി ഗുരുവായൂരിലേക്ക്; ക്ഷേത്രദര്‍ശനം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും

 പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തൃശൂരില്‍ വിവിധയിടങ്ങളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്
പ്രധാനമന്ത്രി കൊച്ചിയിൽ/ പിടിഐ
പ്രധാനമന്ത്രി കൊച്ചിയിൽ/ പിടിഐ
Updated on
1 min read

കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെ ഗുരുവായൂരിലെത്തും. രാവിലെ 7.40നാണ് പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുക. എട്ടു മണി വരെ മോദി ക്ഷേത്രത്തിലുണ്ടാകും. പ്രധാനമന്ത്രിയെ ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും ചേര്‍ന്ന് സ്വീകരിക്കും. 

കൊച്ചിയില്‍ നിന്നും ഹെലികോപ്ടര്‍ മാര്‍ഗമാണ് പ്രധാനമന്ത്രി ഗുരുവായൂരിലെത്തുക. ശ്രീകൃഷ്ണ കോളജ് ഹെലിപ്പാടില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തും. 2019 ലും നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. 

ക്ഷേത്ര ദര്‍ശനത്തിനു ശേഷം 8.45 ഓടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും. തൊട്ടടുത്ത മൂന്നു മണ്ഡപങ്ങളിലുമെത്തി നവ ദമ്പതികള്‍ക്ക് ആശംസ അറിയിക്കും. തുടര്‍ന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിക്കുന്ന മോദി 9.45 ന് തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെടും. 

 പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തൃശൂരില്‍ വിവിധയിടങ്ങളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃപ്രയാര്‍ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി പതിനൊന്ന് മണിക്ക് കൊച്ചിയിലേക്ക് മടങ്ങും. കൊച്ചിയിലും വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

pk sreemathi
KSRTC Refutes Reports of Converting Ordinary Buses to City Fast Services
Minister K Muraleedharan
Air India Express
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com