

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം കണക്കിലെടുത്ത് തിരുവനന്തപുരത്ത് സുരക്ഷ വർധിപ്പിച്ചു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് 25ന് രാവിലെ എട്ടു മുതൽ 11 വരെ അടച്ചിടും. അന്നേദിവസം തമ്പാനൂർ ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സിലെ എല്ലാ കടകൾക്കും ഓഫീസുകൾക്കും 11ന് ശേഷം മാത്രമാണ് പ്രവർത്തനാനുമതി. പാർക്കിങിലുള്ള വാഹനങ്ങൾ 24ന് ഒഴിപ്പിക്കും. 25-ാം തീയതി 11 മണിവരെ എല്ലാ സർവീസുകളുകളും വികാസ് ഭവൻ ഡിപ്പോയിൽ നിന്നായിരിക്കും.
വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പ്രധാനമന്ത്രി നിർവഹിക്കുന്നത്. രാവിലെ 10.30മുതൽ 10.50വരെയാണ് ഫ്ലാഗ് ഓഫ് ചടങ്ങുകൾ.
കേരള സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ഗ മോദിയെ ചാവേർ ആക്രമണത്തിലൂടെ വധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഭീഷണി കത്ത് ലഭിച്ചിരുന്നു. കൊച്ചി സ്വദേശിയുടെ പേരിലാണ് കത്ത് ലഭിച്ചത്. നരേന്ദ്ര മോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് എഡിജിപി തയ്യാറാക്കിയ റിപ്പോർട്ടിലാണ് പ്രധാനമന്ത്രി കേരളത്തിൽ നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് വിശദമായി പരാമർശിച്ചിട്ടുള്ളത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിക്ക് കൂടുതൽ സുരക്ഷയൊരുക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം. നാളെ വൈകുന്നേരമാണ് രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നത്.
ഈ വാർത്ത കൂടി വായിക്കൂ വന്ദേഭാരതിന്റെ സമയക്രമം ഇങ്ങനെ; ഷൊർണൂരിൽ സ്റ്റോപ്പ്; തിരൂരും ചെങ്ങന്നൂരും നിർത്തില്ല
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates