കൊച്ചി: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്. ഈ മാസം 10 മുതല്‍ 20 വരെ അക്ഷയകേന്ദ്രങ്ങൾ വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. മതിയായ ഒഴിവുകളില്ലാത്തതിനാൽ സംസ്ഥാനത്ത് മുന്‍ഗണനാ കാര്‍ഡിനു വേണ്ടിയുള്ള അപേക്ഷ സ്വീകരിക്കൽ മാസങ്ങളായി നിർത്തി വെച്ചിരിക്കുകയായിരുന്നു. നേരത്തെ കഴിഞ്ഞ ജൂലായ് 18 മുതൽ ഓഗസ്റ്റ് 10 വരെ അപേക്ഷ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കേന്ദ്ര മാനദണ്ഡം കർശനമാക്കിയതോടെ നടപ്പായില്ല.
സംസ്ഥാനത്ത് മുൻഗണന കാർഡിന് അർഹതയുള്ള നിരവധി പേരാണ് ഇപ്പോഴും അവസരം കാത്തുകഴിയുന്നത്. അനർഹമായി മുൻഗണനാ കാർഡ് കൈവശം വെക്കുന്നവരെ ഒഴിവാക്കിയാണ് പകരം ഇവർക്ക് അവസരം നൽകിയത്. ആശ്രയ പദ്ധതി, ആദിവാസി, കാൻസർ, ഡയാലിസിസ്, അവയവമാറ്റം, എച്ച്ഐ.വി, വികലാംഗർ, ഓട്ടിസം, ലെപ്രസി, കിടപ്പ് രോഗികൾ എന്നിവർക്കും വിധവ, അവിവാഹിത, വിവാഹമോചിത തുടങ്ങിയ നിരാലംബരായ സ്ത്രീകൾക്കും മാർക്ക് പരിഗണനയില്ലാതെ മുൻഗണനാ കാർഡ് ലഭിക്കും.
വരുമാന സർട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീർണം കാണിക്കുന്ന തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ്, 2009ലെ ബിപിഎൽ പട്ടികയിലുൾപെട്ടതാണെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റ്, ദാരിദ്രരേഖക്ക് താഴെയുള്ളവരാണെങ്കിൽ അത് തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ്, സ്വന്തമായി സ്ഥലം ഇല്ലെങ്കിൽ വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം, വീടില്ലെങ്കിൽ പഞ്ചായത്ത് സാക്ഷ്യപത്രം, രോഗിയോ വികലാംഗനോ ആണെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates