private bus was burnt Makkoottam churam Kannur
private bus was burnt Makkoottam churam Kannur

മാക്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു - വിഡിയോ

മാക്കൂട്ടം ചുരം ഹനുമാന്‍ അമ്പലത്തിനു സമീപത്ത് വച്ചായിരുന്നു ബസില്‍ തീപടര്‍ന്നത്
Published on

കണ്ണൂര്‍: മാക്കൂട്ടം ചുരത്തില്‍ സ്വകാര്യ ബസ് കത്തി നശിച്ചു. വിരാജ്‌പേട്ടയില്‍ നിന്നും ഇരിട്ടിയിലേക്ക് വന്ന ബിഷാറാ എന്ന ബസിനാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കില്ല. ഇരിട്ടി- വിരാജ്‌പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ രാവിലെ ആറരയോടെയായിരുന്നു സംഭവം.

private bus was burnt Makkoottam churam Kannur
'അതിജീവിത കഴിഞ്ഞാല്‍ അടുത്തത് നീ'; പള്‍സര്‍ സുനിയുടെ വിഡിയോ, വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കമന്റ് ബോക്‌സ് ഓഫ്

ഇരിട്ടിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും ബസ് പൂര്‍ണമായും കത്തി നശിച്ചു. മാക്കൂട്ടം ചുരം ഹനുമാന്‍ അമ്പലത്തിനു സമീപത്ത് വച്ചായിരുന്നു ബസില്‍ തീപടര്‍ന്നത്. ബസ് പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്.

യാത്രക്കാരെ ഇറക്കി മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. ഡ്രൈവറും ക്ലീനറുമായിരുന്നു ബസിലുണ്ടായിരുന്നത്. പുക ഉയരുന്നത കണ്ട ഉടനെ ജീവനക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. മട്ടന്നൂര്‍ മെരുവമ്പായി സ്വദേശിയുടേതാണ് ടൂറിസ്റ്റ് ബസ്.

Summary

private bus was burnt Makkoottam churam Kannur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com