തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കാൻ തീരുമാനം. ആദ്യ ഡോസ് വാക്‌സിനേഷൻ നിരക്ക് 90 ശതമാനത്തിൽ എത്തുന്നതിനാലാണ് ഇത്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ അടിയന്തര ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമാവും ഇനി ആന്റിജൻ പരിശോധന നടത്തുക. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
65 വയസിനു മുകളിലുള്ള വാക്‌സിൻ സ്വീകരിക്കാത്തവരെ കണ്ടെത്തി വാക്‌സിൻ നൽകാൻ പ്രത്യേക ഡ്രൈവ് നടത്തും. വാക്‌സിൻ സ്വീകരിക്കാത്തവരിലാണ് മരണ നിരക്ക് കൂടുതലെന്നതിനാൽ പൊതു ബോധവത്കരണ നടപടികൾ ശക്തമാക്കും.
പ്രതിവാര രോഗ നിർണയ നിരക്ക് പത്ത് ശതമാനത്തിൽ കൂടുതലുള്ള വാർഡുകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തും. നിലവിൽ ഇത് എട്ട് ശതമാനമായിരുന്നു. ജില്ലകളിൽ നിലവിൽ നടത്തുന്ന സമ്പർക്കാന്വേഷണത്തിന്റെ മൂന്നോ നാലോ ഇരട്ടി ഇനി മുതൽ നടത്തണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ആർആർടികൾ, അയൽപക്ക സമിതികൾ എന്നിവരെ ഉപയോഗിച്ച് സമ്പർക്ക വിലക്ക് ഉറപ്പാക്കണം. രോഗലക്ഷണമില്ലാത്തവർ പരിശോധന നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates