'ഇത് ഫോട്ടോ ഷൂട്ടോ, പിആര്‍ സ്റ്റണ്ടോ അല്ല; ഒരു നോട്ടം മതി, ഒരു ഹൃദയത്തില്‍ നിന്ന് മറ്റൊരു ഹൃദയത്തിലേക്ക് എത്താന്‍'

വാക്കുകളില്ലാതെ, സ്പര്‍ശമില്ലാതെ, പരസ്പരം അറിയുകയും അറിയപ്പെടുകയും ചെയ്യുന്ന ഒരു സ്‌നേഹനിമിഷം.
Priyanka Gandhi’s photo with children not a PR stunt or photoshoot: Dr. B. Ekbal"
പ്രിയങ്ക ഗാന്ധി പങ്കുവച്ച ചിത്രം
Edited By:
Updated on: 
1 min read

കൊച്ചി: വയനാട് സന്ദര്‍ശനത്തിനിടെ കുട്ടികള്‍ക്കൊപ്പമുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെത് പിആര്‍ സ്റ്റണ്ടോ ഫോട്ടോ ഷൂട്ടോ അല്ലെന്ന് ഡോ. ബി ഇക്ബാല്‍. 'രാഷ്ട്രീയത്തിനും പ്രചാരണത്തിനും അപ്പുറം, മനുഷ്യര്‍ തമ്മിലുള്ള നിഷ്‌കളങ്കമായ അടുപ്പത്തിന്റെ ഒരു നിമിഷമാണ് ഈ ചിത്രത്തില്‍ കാണാനാകുന്നതെന്ന് ബി ഇക്ബാല്‍ പറഞ്ഞു. 'ചിലപ്പോള്‍ ഒരു നോട്ടം മതി, ഒരു ഹൃദയത്തില്‍ നിന്ന് മറ്റൊരു ഹൃദയത്തിലേക്ക് എത്താന്‍'- അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'പ്രിയങ്ക ഈ കുട്ടികളോട് സംസാരിക്കുന്നില്ല, അവരെ ചേര്‍ത്തുപിടിക്കുന്നില്ല, തലോടുന്നുമില്ല. പക്ഷേ, പരസ്പരം കണ്ണുകളില്‍ നോക്കുന്ന ആ നിമിഷത്തില്‍ എന്തോ ഒരു ഹൃദയസംവാദം നടക്കുന്നുണ്ട്. വാക്കുകളില്ലാതെ, സ്പര്‍ശമില്ലാതെ, പരസ്പരം അറിയുകയും അറിയപ്പെടുകയും ചെയ്യുന്ന ഒരു സ്‌നേഹനിമിഷം. കുട്ടികളുടെ കണ്ണുകളിലെ കൗതുകവും പ്രിയങ്കയുടെ മുഖത്തെ ആര്‍ദ്രതയും ചേര്‍ന്ന് ഈ ചിത്രത്തിന് അസാധാരണമായൊരു ഹൃദ്യത നല്‍കുന്നു'- കുറിപ്പില്‍ പറയുന്നു.

ബി ഇക്ബാലിന്റെ കുറിപ്പ്

വാക്കുകളില്ലാത്തൊരു ഹൃദയസംവാദം. ഒരു നോട്ടത്തില്‍ ഹൃദയങ്ങള്‍ തമ്മില്‍...

ചില ചിത്രങ്ങള്‍ ആയിരം വാക്കുകളേക്കാള്‍ കൂടുതല്‍ ഹൃദയത്തോട് സംസാരിക്കും. ഈ ചിത്രവും അത്തരത്തിലൊന്നാണ്.

പ്രിയങ്ക ഗാന്ധി പെരുവയല്‍ രാമനോടൊപ്പം വയലിലൂടെ നടന്നുപോകുന്ന ചിത്രം, മഴയില്‍ സഹോദരന്‍ രാഹുലിനൊപ്പം നില്‍ക്കുന്ന പ്രിയങ്കയുടെ ചിത്രം...നേരത്തേ പങ്കുവെച്ച ഈ ചിത്രങ്ങളുടെ തുടര്‍ച്ചയായി ഇപ്പോള്‍ ഇതാ വയനാട്ടില്‍ നിന്നുള്ള മറ്റൊരു ചിത്രം.

പ്രിയങ്ക ഈ കുട്ടികളോട് സംസാരിക്കുന്നില്ല, അവരെ ചേര്‍ത്തുപിടിക്കുന്നില്ല, തലോടുന്നുമില്ല. പക്ഷേ, പരസ്പരം കണ്ണുകളില്‍ നോക്കുന്ന ആ നിമിഷത്തില്‍ എന്തോ ഒരു ഹൃദയസംവാദം നടക്കുന്നുണ്ട്. വാക്കുകളില്ലാതെ, സ്പര്‍ശമില്ലാതെ, പരസ്പരം അറിയുകയും അറിയപ്പെടുകയും ചെയ്യുന്ന ഒരു സ്‌നേഹനിമിഷം. കുട്ടികളുടെ കണ്ണുകളിലെ കൗതുകവും പ്രിയങ്കയുടെ മുഖത്തെ ആര്‍ദ്രതയും ചേര്‍ന്ന് ഈ ചിത്രത്തിന് അസാധാരണമായൊരു ഹൃദ്യത നല്‍കുന്നു.

ഇതിനെ ഒരു പി.ആര്‍. സ്റ്റണ്ടെന്നോ ആസൂത്രിതമായ ഫോട്ടോ ഷൂട്ടെന്നോ വിശേഷിപ്പിക്കാന്‍ കഴിയില്ല. രാഷ്ട്രീയത്തിനും പ്രചാരണത്തിനും അപ്പുറം, മനുഷ്യര്‍ തമ്മിലുള്ള നിഷ്‌കളങ്കമായ അടുപ്പത്തിന്റെ ഒരു നിമിഷമാണ് ഈ ചിത്രത്തില്‍ കാണാനാകുന്നത്. ചിലപ്പോള്‍ ഒരു നോട്ടം മതി, ഒരു ഹൃദയത്തില്‍ നിന്ന് മറ്റൊരു ഹൃദയത്തിലേക്ക് എത്താന്‍

Summary

Priyanka Gandhi’s photo with children not a PR stunt or photoshoot: Dr. B. Ekbal"

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER