

തിരുവനന്തപുരം: സംസ്ഥാനത്ത് 50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും ഇനി വസ്തു നികുതിയുടെ പരിധിയിൽ. കെട്ടിട നികുതി വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. നേരത്തെ 60 ചതുരശ്ര മീറ്ററിന് മുകളിലുള്ള വിടുകൾക്കാണ് വസ്തു നികുതി നൽകേണ്ടിയിരുന്നത്.
അടിസ്ഥാന നികുതിയുടെ 15 ശതമാനം അധികം നികുതിയാണ് വലിയ വീടുകൾക്ക് ഇനി മുതൽ നൽകേണ്ടത്. വിനോദ നികുതിയുടെ വ്യാപ്തി വർധിപ്പിക്കാനും, പത്ത് ശതമാനം നികുതി ബാധകമാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
കോവിഡ് കാലത്ത് നൽകിയ ഇളവുകളെല്ലാം പിൻവലിക്കും. വരുമാനം വർദ്ധിപ്പിക്കലാണ് സർക്കാരിന്റെ ലക്ഷ്യം. ആറാം ധനകാര്യ കമ്മീഷനിലെ രണ്ടാം റിപ്പോർട്ട് അംഗീകരിച്ചാണ് നടപടികൾ. 50 ചതുരശ്രമീറ്റർ അഥവാ 538 ചതുരശ്ര അടിക്ക് മുകളിലുള്ള ചെറിയ വീടുകളും നികുതി പരിധിയിലേക്ക് വരും.
ഓരോ വർഷവും വസ്തു നികുതി പരിഷ്കരിക്കും. ഇതോടെ വർധിച്ച നികുതിയായിരിക്കും ഓരോ വർഷവും വരിക. കഴിഞ്ഞ വർഷം ഏപ്രിലിന് ശേഷം നിർമ്മിച്ച 3000 ചതുരശ്ര അടിയിൽ കൂടുതൽ തറ വിസ്തീർണമുള്ള വീടുകൾക്ക് 15 ശതമാനമാകും അധിക നികുതി. എല്ലാ നികുതികളുടെയും കുടിശ്ശിക ലിസ്റ്റ് വാർഡ് അടിസ്ഥാനത്തിൽ ലഭ്യമാക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates