കേന്ദ്രത്തിന്റെ കേരളവിരുദ്ധ സമീപനം; ഡൽഹിയിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം 

കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം
ഇപി ജയരാജൻ, പിണറായി വിജയൻ
ഇപി ജയരാജൻ, പിണറായി വിജയൻ
Updated on
1 min read

തിരുവനന്തപുരം: കേന്ദ്രത്തിന്റെ കേരള വിരുദ്ധ സമീപനത്തിനെതിരെ ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്താൻ എൽഡിഎഫ്. ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ ഇക്കാര്യം അറിയിച്ചത്. ജനുവരിയിൽ ഡൽഹിയിലെ ഭരണസിരാകേന്ദ്രത്തിന് മുന്നിൽ നടക്കുന്ന പ്രതിഷേധ സമരത്തിൽ എൽഡിഎഫിന്റെ മുഴുവൻ എംഎൽഎമാരും എംപിമാരും പങ്കെടുക്കുമെന്ന് ഇപി ജയരാജൻ അറയിച്ചു.

കേരളത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ കേന്ദ്രം തടഞ്ഞിവെച്ചിരിക്കുകയാണ്. കേരളത്തിന് നൽകേണ്ട 58000 കോടി രൂപയുടെ സഹായം കേന്ദ്രം നിഷേധിക്കുന്നു. 18 യുഡിഎഫ് എംപിമാർ ഇവിടെ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഇവരാരും കേരളത്തോട് കാട്ടുന്ന ഈ അവഗണനക്കെതിരെ ഒരു ഇടപെടലും നടത്തുന്നില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ യോഗത്തിൽ ആവശ്യപ്പെട്ടിട്ടും യുഡിഎഫ് എംപിമാർ മുഖം തിരിച്ച് നിൽക്കുകയാണ്. കേരളം കൊടുക്കുന്ന നിവേദനത്തിൽ ഒപ്പിടാൻ പോലും എംപിമാർ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തോടുള്ള സമീപനത്തിനെതിരെ സംസ്ഥാന തലത്തിൽ വിപുലമായ കൺവൻഷൻ നടത്തുമെന്ന് ഇപി അറിയിച്ചു. ജില്ലാ തലത്തിൽ പ്രത്യേകം യോഗം വിളിക്കും. നവകേരള സദസ്സിനോട് അനുബന്ധമായി കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെ സെമിനാറുകൾ സംഘടിപ്പിക്കും. അതിൽ കേരളത്തോട് താത്പര്യമുള്ള എല്ലാ പാർട്ടികളെയും പങ്കെടുപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com