'ദേവസ്വം ബോര്‍ഡിനെ കുടുക്കാന്‍ ശ്രമം; എന്നെ കൊന്നുകളഞ്ഞാലും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കണക്ട് ചെയ്യാന്‍ ഒന്നും കിട്ടില്ല'

ഉന്നതര്‍ പങ്കാളികളായുണ്ടെങ്കില്‍ അന്വേഷണസംഘം കണ്ടെത്തുമെന്നും യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
ps prasanth
പിഎസ് പ്രശാന്ത്.
Updated on
1 min read

തിരുവനന്തപുരം: ശബരിമല  സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ദേവസ്വം ബോര്‍ഡിനെ കുടുക്കാനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രമിച്ചത്. തന്നെ പോറ്റിയുമായി കണക്ട് ചെയ്യേണ്ടതില്ലെന്നും അയാളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും പ്രശാന്ത് പറഞ്ഞു. ഉന്നതര്‍ പങ്കാളികളായുണ്ടെങ്കില്‍ അന്വേഷണസംഘം കണ്ടെത്തുമെന്നും യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ദേവസ്വം ബോര്‍ഡ് യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ps prasanth
ശബരിമലയിലെ സ്വർണം ബെല്ലാരിയിൽ; കണ്ടെത്തിയത് സ്വർണക്കട്ടികൾ

സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതെ സ്വര്‍ണപ്പാളികള്‍ കൊണ്ടു പോയതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. എല്ലാ നടപടി ക്രമങ്ങളും പാലിച്ചിട്ടുണ്ടെങ്കിലും സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതിരുന്നത് വീഴ്ചയായി തന്നെയാണ് കാണുന്നത്. എസ്‌ഐടി അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. അവര്‍ ഉറപ്പായും സ്വര്‍ണം കണ്ടെത്തും. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും. കോടതിയുടെ നീരീക്ഷണത്തിലായതുകൊണ്ട് അത് കൃത്യമായി കണ്ടെത്തുമെന്ന് ഉറപ്പുണ്ട്. ഭഗവാന്റെ ഒരുതരി പൊന്നുപോലും നഷ്ടപ്പെടാന്‍ പാടില്ല. ഉന്നതര്‍ക്ക് ബന്ധമുണ്ടെങ്കില്‍ അത് അന്വേഷണസമിതി കണ്ടെത്തും. ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ നടക്കുന്ന അന്വേഷണമായതിനാല്‍ ശരിയായ രീതിയില്‍ തന്നെ അന്വേഷണം പോകും. യഥാര്‍ഥ കുറ്റവാളികളിലേക്ക് അന്വേഷണം എത്തുമെന്ന് ഉറപ്പുണ്ട് പിഎസ് പ്രശാന്ത് പറഞ്ഞു.

ps prasanth
സ്വകാര്യബസിന്റെ മത്സരയോട്ടം; മന്ത്രിക്ക് വിഡിയോ അയച്ചുകൊടുത്തു, ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പെര്‍മിറ്റ് റദ്ദാക്കും

'എന്നെകൂടി എങ്ങനെ കണക്റ്റ് ചെയ്യാമെന്ന് മാധ്യമങ്ങള്‍ ചിന്തിക്കുകയാണ്. നിങ്ങള്‍ ഇനി കൊന്നുകളഞ്ഞാലും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി എന്നെ കണക്റ്റ് ചെയ്യാനുള്ള ഒന്നും കിട്ടില്ല. അങ്ങനെ ഒരുബന്ധം ഞാനും അയാളും തമ്മില്‍ ഇല്ല. ബോര്‍ഡിന്റെ കാലാവധി തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. കുറ്റവാളികളാണെന്ന് കണ്ടെത്തിയാല്‍ വിരമിച്ചവരുടെ ആസ്തി ഉള്‍പ്പടെ കണ്ടെത്താന്‍ കഴിയമോയെന്നത് ആലോചിക്കും. ഞങ്ങള്‍ക്ക് ഒന്നും ഒളിക്കാനോ മറയ്ക്കാനോ ഇല്ല. ഉണ്ണികൃഷ്ണന്‍ പോറ്റി ആദ്യം പറഞ്ഞത് ദേവസ്വം ബോര്‍ഡിനെ ചിലത് ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ്. എന്നാല്‍ അത് കണ്ടെടുത്തത് അദ്ദേഹത്തിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നാണ്. ദേവസ്വം ബോര്‍ഡിനെ കുടുക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആരോപണങ്ങളാണ് പ്രതിപക്ഷനേതാവ് ഉള്‍പ്പടെ രംഗത്തുവന്നത്. അത് അവര്‍ക്ക് തന്നെ വിനയായി. ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ പ്രതിയായി മാറിയില്ലേ?. 2019മുതല്‍ ഉള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുവീഴ്ചയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Summary

PS Prasanth reaction on media Sabarimala gold theft controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com