പുതുപ്പള്ളിയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 12-ന്: വിഎന്‍ വാസവന്‍

പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ 12-ന് പ്രഖ്യാപിക്കും
മന്ത്രി വി എന്‍ വാസവന്‍
മന്ത്രി വി എന്‍ വാസവന്‍
Updated on
1 min read

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ 12-ന് പ്രഖ്യാപിക്കും. പാര്‍ട്ടി സെക്രട്ടറിയേറ്റും മണ്ഡലം കമ്മിറ്റിയും ചേര്‍ന്ന ശേഷം  സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.

ഉത്സവകാലം പരിശോധിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നു. ജൂലൈ ഒന്നിനു ശേഷം പേര് ചേര്‍ത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ആരോപിച്ചു.

പുതുപ്പള്ളിയിൽ സഹതാപ തരം​ഗമടിക്കില്ല. ഇടതുമുന്നണിക്ക് ശക്തമായ സംഘടനാ അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളി. ഇന്ദിരാ ​ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ‌ ജയിച്ചത് ഇടതുമുന്നണിയാണ്. അത്തരമൊരു പാരമ്പര്യം കൂടി കോട്ടയം ജില്ലക്കുണ്ടെന്നും മന്ത്രി പറഞ്ഞു. അടിത്തട്ടിലെ ഒരുക്കങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

hcd exam cancelled
today top five news
 Stray Dog Feeders
Kerala High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com