'ജനങ്ങളെ പറ്റിക്കുന്നതിന് പരിധിയില്ലേ?; ഇന്ത്യയില്‍ ഏറ്റവും ആഢംബര ജീവിതം നയിക്കുന്ന കമ്മ്യൂണിസ്റ്റ്കാരന്‍ ആരെന്നറിയാമോ?'

വിദേശ നിക്ഷേപം കൊണ്ടുവരാനാണത്രേ ഈ യാത്രകളെല്ലാം...! കുടുംബവുമൊത്തുള്ള ഈ സന്ദര്‍ശനങ്ങള്‍ കാരണം കേരളത്തില്‍ നിക്ഷേപം നടത്തിയ ഏത് വിദേശ രാജ്യമാണുള്ളത്? ഏത് വിദേശ കമ്പനിയാണുള്ളത് ?
pv anvar
pv anvarഫെയ്‌സ്ബുക്ക്‌
Updated on
1 min read

കൊച്ചി: ഇന്ത്യയില്‍ ഏറ്റവും ആഢംബര ജീവിതം നയിക്കുന്ന കമ്മ്യൂണിസ്റ്റ്കാരന്‍ ആരെന്നറിയാമോയെന്ന ചോദ്യവുമായി പിവി അന്‍വര്‍. യുഎഇ, അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫിന്‍ലാന്‍ഡ്, നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ബഹറൈന്‍, നെതര്‍ലന്റ്‌സ്, ഖത്തര്‍..ഇങ്ങനെ നീളുന്നു വിദേശയാത്രകള്‍. വിദേശനിക്ഷേപം കൊണ്ടുവരാനാണ് ഈ യാത്രകളെല്ലാമെന്നായിരുന്നു വിശദീകരണം. എന്നാല്‍ കുടുംബവുമൊത്തുള്ള ഈ സന്ദര്‍ശനങ്ങള്‍ കാരണം കേരളത്തില്‍ നിക്ഷേപം നടത്തിയ ഏത് വിദേശ രാജ്യമാണുള്ളത്? ഏത് വിദേശ കമ്പനിയാണുള്ളതെന്നും അന്‍വര്‍ ചോദിക്കുന്നു.

pv anvar
'പിണറായി നയിക്കും; ഭൂരിപക്ഷം കിട്ടിയാല്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ആള്‍ മുഖ്യമന്ത്രി'

'വിദേശ യാത്ര നടത്താം, തെറ്റില്ല. കുടുംബവും ഒന്നിച്ച് ലോകം കറങ്ങാന്‍ പൊതു പണം ദൂര്‍ത്തടിക്കുന്നത് കടം കേറി മുടിഞ്ഞ കേരളത്തോട് ധാര്‍മ്മിക ബാധ്യത ഇല്ലാത്തത് കൊണ്ടാണ്. ജനങ്ങളെ പറ്റിക്കുന്നതിന് പരിധിയില്ലേ?'- കുറിപ്പില്‍ പറയുന്നു.

pv anvar
'രഹസ്യമായി ആരെയും കാണാന്‍ പോയിട്ടില്ല; വര്‍ഗീയത പറയരുതെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്'

പിവി അന്‍വറിന്റെ കുറിപ്പ്

പത്തു വര്‍ഷത്തിനുള്ളില്‍ നടത്തിയ വിദേശയാത്രകള്‍....

യുഎഇ,അമേരിക്ക,ഇംഗ്ലണ്ട്,ജപ്പാന്‍,ദക്ഷിണ കൊറിയ,ഫിന്‍ലാന്‍ഡ്,നോര്‍വേ,സ്വിറ്റ്‌സര്‍ലന്‍ഡ്,ഫ്രാന്‍സ്,ബഹറൈന്‍,നെതര്‍ലന്റ്‌സ്,ഖത്തര്‍...ഇങ്ങനെ നീളുന്നു.

വിദേശ നിക്ഷേപം കൊണ്ടുവരാനാണത്രേ ഈ യാത്രകളെല്ലാം...!

കുടുംബവുമൊത്തുള്ള ഈ സന്ദര്‍ശനങ്ങള്‍ കാരണം കേരളത്തില്‍ നിക്ഷേപം നടത്തിയ ഏത് വിദേശ രാജ്യമാണുള്ളത്? ഏത് വിദേശ കമ്പനിയാണുള്ളത് ?

അങ്ങനെ ഒരു പ്രോജക്ട് കേരളത്തില്‍ ഉണ്ടെങ്കില്‍ ഒന്നു ചൂണ്ടിക്കാണിച്ചു തരാനാവുമോ ???

വിദേശ യാത്ര നടത്താം,തെറ്റില്ല.കുടുംബവും ഒന്നിച്ച് ലോകം കറങ്ങാന്‍ പൊതു പണം ദൂര്‍ത്തടിക്കുന്നത് കടം കേറി മുടിഞ്ഞ കേരളത്തോട് ധാര്‍മ്മിക ബാധ്യത ഇല്ലാത്തത് കൊണ്ടാണ്.

ജനങ്ങളെ പറ്റിക്കുന്നതിന് പരിധിയില്ലേ ?

ഞാന്‍ എന്റെ ചോദ്യത്തിലേക്ക് മടങ്ങി വരാം ...

'ഇന്ത്യയില്‍ ഏറ്റവും ആഢംബര ജീവിതം നയിക്കുന്ന കമ്മ്യൂണിസ്റ്റ്കാരന്‍ ആരെന്നറിയാമോ?'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com