മാര്‍ച്ച് 11ന് മടങ്ങിയെത്തും; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമാകും; വീഡിയോയുമായി പിവി അന്‍വര്‍

എന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്കും എതിരാളികള്‍ക്കുമാണ് എന്നെ കാണാന്‍ ധൃതിയുള്ളത്
പിവി അന്‍വര്‍ എംഎല്‍എ /ചിത്രം ഫെയ്‌സ്ബുക്ക്‌
പിവി അന്‍വര്‍ എംഎല്‍എ /ചിത്രം ഫെയ്‌സ്ബുക്ക്‌
Updated on: 
1 min read

മലപ്പുറം:   തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനാല്‍ മാര്‍ച്ച് 11ന് ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തുമെന്ന് പിവി അന്‍വര്‍ എംഎല്‍എ. തെരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തുണ്ടാകുമെന്നും എംഎല്‍എ അറിയിച്ചു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തിരിച്ചു വരുന്ന വിവരം എംഎല്‍എ അറിയിച്ചത്. 

'എംഎല്‍എയെ കാണാനില്ല, വരില്ല എന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ എതിരാളികള്‍ ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്. എന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്കും എതിരാളികള്‍ക്കുമാണ് എന്നെ കാണാന്‍ ധൃതിയുള്ളത്. ഈ തെരഞ്ഞെടുപ്പ് രംഗത്ത് ഇടതുമുന്നണിക്കൊപ്പം വളരെ സജീവമായി ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ യാത്ര തിരിക്കും മുന്‍പ് വീഡിയോയില്‍ വ്യക്തമാക്കുമെന്നും' അന്‍വര്‍ പറഞ്ഞു.

രണ്ട് മാസമായി എംഎല്‍ പി വി അന്‍വര്‍ തന്റെ മണ്ഡലമായ നിലമ്പൂരില്‍ ഉണ്ടായിരുന്നില്ല. നിയമസഭാ സമ്മേളനത്തിലും എ വിജയരാഘവന്റെ യാത്രയുടെ നിലമ്പൂരിലെ സ്വീകരണത്തിലും അദ്ദേഹം ഉണ്ടായിരുന്നില്ല. ഒടുവില്‍ എംഎല്‍എയെ കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ പൊലീസ് സ്‌റ്റേഷനിലെത്തിയതോടെ സാമൂഹ്യമാധ്യമം വഴി അന്‍വര്‍ രംഗത്തെത്തി. താന്‍ ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കന്‍ രാജ്യമായി സിയറ ലിയോണിലാണെന്നും വൈകാതെ തിരിച്ചുവരുമെന്നുമായിരുന്നു സന്ദേശം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kerala rain alert today
Veena George
Cheranelloor Accident
Toddy Shop Theft
X

FOLLOW US

ON GOOGLE DISCOVER