കൊച്ചി: മത്സര ബുദ്ധിയോടെ ഓവർ ടേക്ക് ചെയ്യുകയും മറ്റു വാഹനങ്ങൾക്ക് കടന്നു പോകാനാത്ത വിധം മാർഗ തടസമുണ്ടാക്കുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. പത്തനംതിട്ട അടൂർ സ്വദേശിയായ ടി കെ വിനോദ് എന്നയാളുടെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് ലൈസൻസിങ് അതോറിറ്റി റദ്ദാക്കിയത്. ഓഗസ്റ്റ് ഒന്ന് മുതൽ മൂന്നു മാസത്തേക്കാണ് റദ്ദാക്കിയത്.
കലൂർ മെട്രോ സ്റ്റേഷന് സമീപം ആണ് സംഭവം. മെയ് 13ന് രാവിലെ കലൂരിൽ നിന്ന് കാക്കനാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു ബസിനെ മത്സരബുദ്ധിയോടെ ഓവർ ടേക്ക് ചെയ്യുകയും ഓവർ ടേക്ക് ചെയ്യപ്പെട്ട വാഹനത്തിന് കടന്നു പോകാൻ സാധിക്കാത്ത തരത്തിൽ റോഡിന് കുറുകെ വാഹനം നിർത്തുകയും ചെയ്തു. ഇതിന് പുറമെ യാത്രക്കാരെ നടുറോഡിൽ ഇറക്കി വിടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ലൈസൻസ് ഹാജരാക്കാൻ വിനോദിനോട് ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ച സമയം ആവശ്യപ്പെട്ടെങ്കിലും ഇയാൾ ലൈസൻസ് ഹാജരാക്കിയില്ല. ഇതിനെ തുടർന്നാണ് വിനോദിന്റെ ലൈസൻസ് റദ്ദാക്കിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
