രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് തിരിച്ചു; വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കും

ആദ്യം അജീഷിന്റെ വീട് രാഹുൽ സന്ദർശിക്കും
രാഹുൽ​ഗാന്ധി
രാഹുൽ​ഗാന്ധി പിടിഐ ചിത്രം
Updated on: 
1 min read

കല്‍പ്പറ്റം: വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ രാഹുല്‍ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. പുലര്‍ച്ചെ കണ്ണൂരില്‍ നിന്നും രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം വയനാട്ടിലേക്ക് പുറപ്പെട്ടു. കര്‍ണാടകയില്‍ നിന്നെത്തിയ കാട്ടാന ബേലൂര്‍ മഖ്‌നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട് രാഹുല്‍ഗാന്ധി രാവിലെ സന്ദര്‍ശിക്കും.

തുടര്‍ന്ന് കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തില്‍ മരിച്ച വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ പാക്കത്തെ പോളിന്റെ വീട്ടിലെത്തും. തുടര്‍ന്ന് നേരത്തെ കടുവയുടെ ആക്രമണത്തില്‍ മരിച്ച മുടക്കൊല്ലിയിലെ പ്രജീഷിന്റെ വീടും രാഹുല്‍ഗാന്ധി സന്ദര്‍ശിക്കും. ഇതിനു ശേഷം കല്‍പ്പറ്റ പിഡബ്ലിയുഡി റസ്റ്റ് ഹൗസിലേക്ക് പോകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാഹുൽ​ഗാന്ധി
പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം; പശുക്കിടാവിനെ കടിച്ചു കൊന്നു

റസ്റ്റ് ഹൗസില്‍ നടക്കുന്ന അവലോകന യോഗത്തില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കും. ഇതിനുശേഷം 12 മണിയോടെ രാഹുല്‍ ഹെലികോപ്റ്റര്‍ മാര്‍ഗം കണ്ണൂരിലേക്ക് തിരിക്കും. ഉച്ചയോടെ രാഹുല്‍ഗാന്ധി അലഹാബാദിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ്, ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ച് രാഹുല്‍ഗാന്ധി വയനാട്ടിലെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

rahul gandhi
Wild Animal Attacks: Govt Increases Compensation and Medical Aid by 25%
Rahul Gandhi, Shashi Tharoor
 Rahul Gandhi
X

FOLLOW US

ON GOOGLE DISCOVER