'ലാലേട്ടന്റെ വിരലുകളും കണ്‍പീലികളും വരെയാണ് അഭിനയിക്കുന്നത്, വീണേച്ചിയുടെ പിടലിയും കയ്യിലെ വട്ടച്ചൊറി വലുപ്പത്തിലെ മുറിവും വരെ അഭിനയിക്കും'

മന്ത്രിയെ അകലെ നിന്ന് കരിങ്കൊടി കാണിച്ച് പിടലി ഉളുക്കിച്ച കെഎസ് യു പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമത്തിന് കേസ് എടുത്ത ശ്രീ വിജയന്റെ പൊലീസ് മറ്റൊരു വിസ്മയം ആവുകയാണെന്നും പോസ്റ്റില്‍ പറയുന്നു.
Rahul Mamkootathil MLA mocks Minister Veena George
Rahul Mamkootathil MLA / facebook postRahul Mamkootathil MLA mocks Minister Veena George
Updated on
1 min read

പത്തനംതിട്ട: കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മലയാള സിനിമയ്ക്ക് മഹാനടനെ സമ്മാനിച്ച പത്തനംതിട്ടയ്ക്ക് ഒരു മഹാനടിയെക്കൂടി സമ്മാനിച്ചിരിക്കുന്നുവെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ലാലേട്ടന്റെ വിരലുകളും കണ്‍പീലികളും വരെയാണ് അഭിനയിക്കുന്നതെങ്കില്‍ വീണച്ചേച്ചിയുടെ പിടലിയും കയ്യിലെ വട്ടച്ചൊറി വലുപ്പത്തിലെ മുറിവും വരെ അഭിനയിക്കും. മന്ത്രിയെ അകലെ നിന്ന് കരിങ്കൊടി കാണിച്ച് പിടലി ഉളുക്കിച്ച കെഎസ് യു പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമത്തിന് കേസ് എടുത്ത ശ്രീ വിജയന്റെ പൊലീസ് മറ്റൊരു വിസ്മയം ആവുകയാണെന്നും പോസ്റ്റില്‍ പറയുന്നു.

Rahul Mamkootathil MLA mocks Minister Veena George
ആരോഗ്യ മന്ത്രിക്കെതിരായ ആക്രമണം: കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍, സംസ്ഥാന വ്യാപക പ്രതിഷേധവുമായി സിപിഎം

മന്ത്രി സ്‌കൂളില്‍ പഠിച്ച കാലത്ത് മോണോ ആക്ടില്‍ പങ്കെടുത്ത ഫോട്ടോയുള്‍പ്പെടെ മികച്ച മന്ത്രി നടി എന്ന തലക്കെട്ടിലാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. പോസ്റ്റിന് താഴെ ധാരാളം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. രാഹുലിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ നിറയുകയാണ്.

Rahul Mamkootathil MLA mocks Minister Veena George
മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഎം

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മലയാള സിനിമയ്ക്ക് ഒരു മഹാനടനെ സംഭാവന ചെയ്ത ജില്ലയാണ് ഞങ്ങളുടെ പത്തനംതിട്ട, നമ്മുടെ സ്വന്തം ലാലേട്ടനെ.

ഇന്ന് അതെ പത്തനംതിട്ട മലയാളത്തിനു ഒരു മഹാനടിയെ സംഭാവന ചെയ്തിരിക്കുന്നു, വീണേച്ചി.

പത്തനംതിട്ട മൗണ്ട് ബഥനി സ്കൂളിലെ മോണോ ആക്ട് വേദിയിൽ തുടങ്ങിയ അഭിനയ സപര്യ ഇന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷൻ വരെ എത്തി നില്ക്കുന്നു.

ആടിയുലഞ്ഞ കപ്പലിലെ അഭിനയം ഒക്കെ കണ്ടു മലയാളികൾ മൂക്കിൽ വിരല് വെച്ചിട്ടുണ്ട് മുൻപ്.

ഇന്ന് തന്നെ നോക്കൂ, KSU ക്കാർ അകലെ നിന്ന് കരിങ്കൊടി കാണിച്ചപ്പോൾ തന്നെ വീണേച്ചിയുടെ പിടലി അങ്ങ് ഉളുക്കി കളഞ്ഞു. സാക്ഷാൽ ഉറുവശിക്കു പറ്റുമോ പിടലി കൊണ്ടുള്ള ഈ ആക്ടിംഗ്…

അതിലും ഉപരി ഇന്ന് KSU ക്കാർ കരിങ്കൊടി കാണിക്കും എന്ന് ആന്റിസിപേറ്റ് ചെയ്തു നാല് ദിവസം മുൻപ് കൈക്ക് വട്ട ചൊറിയുടെ വലുപ്പത്തിൽ മുറിവ് വരുത്തുന്ന ആ സ്കിൽ അത് ആരോഗ്യ കേരളത്തിന് അല്ല ലോകാരോഗ്യ മേഖലക്കും ലോക സിനിമയ്ക്കും തന്നെ വിസ്മയമാണ്.

ഈ വട്ടച്ചൊറി വലുപ്പത്തിലെ മുറിവുമായി വരുമ്പോൾ ജില്ലാ ആശുപത്രിയിലെ ICU സജ്ജമാക്കുന്ന കേരള ആരോഗ്യ വകുപ്പ് മലയാളിക്ക് ആകെ അഭിമാനമാണ്. അമേരിക്കയിൽ നിന്ന് വരെ രോഗികൾ വിളിക്കും ഇനിയും…

മന്ത്രിയെ അകലെ നിന്ന് കരിങ്കൊടി കാണിച്ചു പിടലി ഉളുക്കിച്ച KSU പ്രവർത്തകർക്ക് എതിരെ വധശ്രമത്തിനു കേസ് എടുത്ത ശ്രീ വിജയന്റെ പോലീസ് മറ്റൊരു വിസ്മയം ആവുകയാണ്.

ലാലേട്ടന്റെ വിരലുകളും കൺപീലികളും വരെയാണ് അഭിനയിക്കുന്നത് എങ്കിൽ വീണേച്ചിയുടെ പിടലിയും കയ്യിലെ വട്ടച്ചൊറി വലുപ്പത്തിലെ മുറിവും വരെ അഭിനയിക്കും...

Summary

Rahul Mamkootathil MLA mocks Minister Veena George

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com