വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയില്‍, ദര്‍ശനം നടത്തിയത് പുലര്‍ച്ചെ

വ്യാഴാഴ്ച പുലര്‍ച്ചെ നട തുറന്നപ്പോഴുള്ള നിര്‍മാല്യം തൊഴുത രാഹുല്‍ മാങ്കൂട്ടത്തില്‍ ഉഷപൂജ സമയത്തും ദര്‍ശനം നടത്തി.
Rahul Mamkootathil MLA
Rahul Mamkootathil MLA visited Sabarimala
Updated on
1 min read

പത്തനംതിട്ട: നിയമസഭാ സമ്മേളനം പുരോഗമിക്കുന്നതിനിടെ ശബരിമലയില്‍ ദര്‍ശനത്തിനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ലൈംഗികാരോപണ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനിടെയാണ് പാലക്കാട് എംഎല്‍എയുടെ ശബരിമല ദര്‍ശനം. വ്യാഴാഴ്ച പുലര്‍ച്ചെ നട തുറന്നപ്പോഴുള്ള നിര്‍മാല്യം തൊഴുത രാഹുല്‍ മാങ്കൂട്ടത്തില്‍ ഉഷപൂജയ്ക്ക് ശേഷവും ദര്‍ശനം നടത്തി.

Rahul Mamkootathil MLA
ശിവഗിരി, മുത്തങ്ങ, മാറാട്; എന്താണ് എകെ ആന്‍റണി പറഞ്ഞ ആ മൂന്നു സംഭവങ്ങള്‍?

പതിനഞ്ചാം നിയമസഭയുടെ പതിനാലാം സമ്മേളനത്തിന്റെ ആദ്യ ആദ്യ ദിവസത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ എത്തിയിരുന്നു. അന്തരിച്ച മുതിര്‍ന്ന നേതാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള സഭാ നടപടിപകള്‍ പൂര്‍ത്തിയാക്കും മുന്‍പ് രാഹുല്‍ മടങ്ങുകയും ചെയ്തു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ സഭയില്‍ പ്രത്യേക ബ്ലോക്കായിട്ടായിരുന്നു രാഹുല്‍ ഇരുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ സഭാ നടപടികളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

Rahul Mamkootathil MLA
'അന്ന് പൊലീസ് നടപടി അനിവാര്യമായിരുന്നു'; ശിവഗിരി സംഭവത്തില്‍ ആന്റണിയെ പിന്തുണച്ച് സ്വാമി സച്ചിദാനന്ദ

മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഒന്നിലധികം യുവതികള്‍ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം രാജിവച്ചിരുന്നു. ആരോപണങ്ങളില്‍ അദ്ദേഹത്തിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Summary

Rahul Mamkootathil MLA visited Sabarimala while the assembly session was in progress. The Palakkad MLA's visit to Sabarimala came while he was absent from the assembly session in the wake of the sexual allegation controversies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com