ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് നിര്‍ണായകം; മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

അടച്ചിട്ടമുറിയിൽ വാദം വേണമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്
Rahul Mamkootathil
Rahul Mamkootathilഫയൽ
Updated on
1 min read

തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെമുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ മുന്നിലേക്കെത്തുന്നത്.

Rahul Mamkootathil
'അമ്പലക്കള്ളന്‍മാര്‍ കടക്ക് പുറത്ത്'; സാമൂഹിക മാധ്യമ ക്യാംപെയ്‌നുമായി കോണ്‍ഗ്രസ്

അടച്ചിട്ടമുറിയിൽ വാദം വേണമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് അനുവദിക്കണോ എന്നതിലാകും ആദ്യവാദം നടക്കുക. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാദം. പീഡനാരോപണവും ഗർഭഛിദ്രം നടത്തിയെന്ന പരാതിയും മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ നിരസിച്ചിട്ടുണ്ട്.

Rahul Mamkootathil
ഇനിയില്ല, ആ അരങ്ങ്; സ്റ്റേജിന് കണ്ണീരോടെ വിട നല്‍കി നല്‍കി ഒരു ഗ്രാമം

ഹർജിക്കൊപ്പം ഡിജിറ്റൽ തെളിവുകളും രാഹുൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതേസമയം, ബലാത്സം​ഗക്കേസിൽ രാഹുലിനെതിരായ തെളിവുകൾ പൊലീസ് ശേഖരിച്ചു വരികയാണ്. തമിഴ്നാട്ടിലും കര്‍ണാടകയിലും രാഹുലിനായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഒളിവിലുള്ള രാഹുലിനെ തേടി പൊലീസ് സംഘം ഇന്നലെ കര്‍ണാടക -തമിഴ്നാട് അതിര്‍ത്തിയായ ബാഗല്ലൂരിലെത്തിയെങ്കിലും രാഹുൽ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.

Summary

The court will consider MLA Rahul Mamkootathil's anticipatory bail application in the rape case today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com