ഇനിയില്ല, ആ അരങ്ങ്; സ്റ്റേജിന് കണ്ണീരോടെ വിട നല്‍കി നല്‍കി ഒരു ഗ്രാമം

കാറഡുക്ക ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്.സി. സ്‌കൂളിന്റെ പുതിയ കെട്ടിട നിര്‍മ്മാണത്തിനായി ഈ വേദി പൊളിച്ചു മാറ്റേണ്ടി വന്നതോടെയാണ്, നാട്ടുകാര്‍ തങ്ങളുടെ 'പ്രിയപ്പെട്ട' സ്റ്റേജിന് അസാധാരണമായ യാത്രയയപ്പ് നല്‍കിയത്.
Villagers bid tearful adieu to a stage in Karadukka
സ്റ്റേജിന് കണ്ണീരോടെ വിട നല്‍കി നല്‍കി ഒരു ഗ്രാമം
Updated on
1 min read

കാസര്‍കോട്: എല്ലാ സാധാരണപോലെയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് കാസര്‍കോട് കാറഡടുക്ക ഗ്രാമപഞ്ചായത്തിലെ കടകം എന്ന പ്രദേശത്തെ സ്റ്റേജില്‍ കുട്ടികള്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍. എന്നാല്‍ പരിപാടി അവസാനിക്കാറയതോടെ കാണാന്‍ എത്തിയവരും അരങ്ങിലുള്ളവരും ഒരുപോലെ വികാരീധിനരായി. കാരണം ഈ സ്റ്റേജില്‍ നടക്കുന്ന അവസാനപരിപാടിയയിരുന്നു അത്. കാറഡുക്ക ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്.സി. സ്‌കൂളിന്റെ പുതിയ കെട്ടിട നിര്‍മ്മാണത്തിനായി ഈ വേദി പൊളിച്ചു മാറ്റേണ്ടി വന്നതോടെയാണ്, നാട്ടുകാര്‍ തങ്ങളുടെ 'പ്രിയപ്പെട്ട' സ്റ്റേജിന് അസാധാരണമായ യാത്രയയപ്പ് നല്‍കിയത്.

Villagers bid tearful adieu to a stage in Karadukka
അതിജീവിതയുടെ ചിത്രം പങ്കുവെച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

1977-78ലാണ് ഈ സ്റ്റേജ് നിര്‍മിച്ചത്. പ്രദേശത്തെ കലാസമിതിയായ 'കടകം ഫ്രണ്ട്സ് കമ്പനി' ടയ്ക്കിടെ കലാപരിപാടികള്‍ സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വേദി നിര്‍മിച്ചതെന്നും അതിന്റെ രൂപകല്‍പ്പനയും നിര്‍മിതിയും നടത്തിയത് കെഎഫ്‌സിയാണെന്നും പ്രദേശവാസിയായ വിരമിച്ച് ബാങ്ക് മാനേജരായ വിജയന്‍ പറയുന്നു.

Villagers bid tearful adieu to a stage in Karadukka
'അമ്പലക്കള്ളന്‍മാര്‍ കടക്ക് പുറത്ത്'; സാമൂഹിക മാധ്യമ ക്യാംപെയ്‌നുമായി കോണ്‍ഗ്രസ്

ആദ്യകാലങ്ങളില്‍ സ്‌റ്റേജിന് മുകളില്‍ ഓലയോ ടാര്‍പോളിന്‍ ഉപയോഗിച്ചായിരുന്നു താത്കാലിക മേല്‍ക്കൂരകള്‍ നിര്‍മിച്ചാണ് കലാപരിപാടികള്‍ സംഘടിപ്പിച്ചത്. പിന്നീട് പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് സ്ഥിരം മേല്‍ക്കൂര നിര്‍മിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 'ഞാനും അന്ന് ആ ക്ലബ്ബിന്റെ ഭാഗമായിരുന്നു. ചെറുപ്പത്തില്‍ ഇത്തരം പരിപാടികള്‍ ഞങ്ങള്‍ക്ക് വലിയ ആവേശമായിരുന്നു,' വേദി പൊളിച്ചുമാറ്റാനുള്ള തീരുമാനമുണ്ടായപ്പോള്‍ വിടവാങ്ങല്‍ എന്ന ആശയം അങ്ങനെയാണ് മുന്നോട്ടുവച്ചതെന്നും വിജയന്‍ പറഞ്ഞു.

കീഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കുന്നത്. എന്നാല്‍ കെട്ടിട നിര്‍മാണത്തിനായി സ്‌റ്റേജ് പൊളിച്ചുമാറ്റേണ്ടത് അനിവാര്യമായി. എത്രയും വേഗം സ്റ്റേജ് പൊളിക്കണമെന്ന് കരാറുകാരന്‍ അറിയിച്ചപ്പോള്‍ പെട്ടന്ന് ഞങ്ങള്‍ വലിയ പ്രയാസത്തിലായെന്ന് പിടിഎ പ്രസിഡന്റ് പറഞ്ഞു. നിരവധി കുട്ടികളും നാട്ടുകാരുമാണ് ഈ വേദിയില്‍ പരിപാടി അവതരിപ്പിച്ചത്. പ്രശസ്ത നാടകകൃത്ത് എന്‍ ശശിധരനെ പോലുള്ള പ്രശസ്ത നാടക കലാകാരന്മാര്‍ ഈ വേദിയില്‍ അവരുടെ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും സുരേഷ് കുമാര്‍ പറഞ്ഞു. പ്രദേശത്തെ നിരവധി കലകാരന്‍മാര്‍ക്ക് ഇത് ഒരു തണലായിരുന്നു. അതുകൊണ്ടാണ് ഉചിതമായ ഒരുവിടവാങ്ങല്‍ നല്‍കാന്‍ ആഗ്രഹിച്ചത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സ്റ്റേജ് പൊളിച്ചുമാറ്റാന്‍ കുറച്ചുകൂടി സമയം ലഭിച്ചിരുന്നെങ്കില്‍, അവസാനമായി വലിയൊരു പരിപാടി സംഘടിപ്പിക്കുമായിരുന്നു. തദ്ദേശതെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ വലിയ പരിപാടി സംഘടിപ്പിക്കുന്നതിനും തടസ്സമായി. അവസാന പരിപാടി എന്ന നിലയില്‍ സ്‌കൂള്‍ കുട്ടികളുടെ പരിപാടി മെഴുകിതിരി വെളിച്ചത്തില്‍ നടത്തി വൈകാരികമായി വിട നല്‍കുകയാണെന്ന് വിജയന്‍ പറഞ്ഞു. അനുയോജ്യമായ സ്ഥലം കണ്ടെത്തി പുതിയ സ്റ്റേജ് 'കടകം ഫ്രണ്ട്സ് കമ്പനി' നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Summary

Villagers bid tearful adieu to a stage in Karadukka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com