അറ്റകുറ്റപ്പണി; രണ്ട് ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം

ജൂണ്‍ 30 മുതല്‍ ജൂലൈ 30 വരെയാണ് മാറ്റം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: രണ്ട് ട്രെയിനുകളുടെ യാത്രാ ക്രമത്തില്‍ മാറ്റം വരുത്തിയെന്ന് ഇന്ത്യന്‍ റെയില്‍വെ. ലോക്മാന്യ തിലക് ടെര്‍മിനസ് റെയില്‍വെ സ്റ്റേഷനിലെ അറ്റകുറ്റപ്പണികള്‍ മൂലമാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. നേത്രാവതി, മത്സ്യഗന്ധ എക്‌സ്പ്രസ് എന്നിവയുടെ യാത്രയാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. ജൂണ്‍ 30 മുതല്‍ ജൂലൈ 30 വരെയാണ് മാറ്റം.

പ്രതീകാത്മക ചിത്രം
ഇടുക്കിയിലും ചേർത്തല താലൂക്കിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പൊന്മുടിയിലേക്കുള്ള യാത്ര നിരോധിച്ചു

തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് രാവിലെ 9.15ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16346-നേത്രാവതി എക്‌സ്പ്രസ് ജൂണ്‍ 30 മുതല്‍ ജൂലൈ 30 വരെ പന്‍വേലില്‍ യാത്ര അവസാനിപ്പിക്കും. പന്‍വേല്‍ മുതല്‍ ലോക്മാന്യ തിലക് ടെര്‍മിനസ് വരെയുള്ള യാത്ര റദ്ദാക്കും.

മംഗലാപുരം സെന്‍ട്രലില്‍ നിന്ന് ഉച്ചയ്ക്ക് 12.45ന് പുറപ്പെടുന്ന മത്സ്യഗന്ധ എക്‌സ്പ്രസ് ജൂണ്‍ 30 മുതല്‍ ജൂലൈ 30 വരെ പന്‍വേലില്‍ യാത്ര അവസാനിപ്പിക്കും. പന്‍വേല്‍ മുതല്‍ ലോക്മാന്യ തിലക് ടെര്‍മിനസ് വരെയുള്ള യാത്ര റദ്ദാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്മാന്യ തിലക് ടെര്‍മിനസില്‍ നിന്ന് 11.40ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന 16345-നേത്രാവതി എക്‌സ്പ്രസ് ജൂണ്‍ 30 മുതല്‍ ജൂലൈ 30 വരെ പന്‍വേലില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുക. രാവിലെ 12.50ന് ആയിരിക്കും ട്രെയിന്‍ യാത്ര തുടങ്ങുന്നത്. ഈ ട്രെയിനിന്റെ ലോക്മാന്യ തിലക് ടെര്‍മിനസ് മുതല്‍ പന്‍വേല്‍ വരെയുള്ള യാത്ര റദ്ദാക്കും.

ലോക്മാന്യ തിലക് ടെര്‍മിനസില്‍ നിന്ന് വൈകുന്നേരം 03.50ന് മംഗലാപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന 12619 - മത്സ്യഗന്ധ എക്‌സ്പ്രസ് ജൂണ്‍ 30 മുതല്‍ ജൂലൈ 30 വരെ പന്‍വേലില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുക. വൈകുന്നേരം 04.25ന് ആയിരിക്കും ട്രെയിന്‍ യാത്ര തുടങ്ങുന്നത്. ഈ ട്രെയിനിന്റെ ലോക്മാന്യ തിലക് ടെര്‍മിനസ് മുതല്‍ പന്‍വേല്‍ വരെയുള്ള യാത്ര റദ്ദാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Air India Express
UAE to enter intense summer heat and dry conditions from June 7
CBSE Announces New Date For Re-Evaluation, Verification Portal Activation
Tilak Varma training
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com