മത്സ്യബന്ധനത്തിന് വിലക്ക്; അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ട മഴ, കാറ്റിനും സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമാകുന്നു. അടുത്ത മണിക്കൂറുകളിൽ കൂടുതലിടങ്ങളിലേക്ക് മഴ വ്യാപിക്കും
ഫയല്‍ ചിത്രം: എക്‌സ്പ്രസ്‌
ഫയല്‍ ചിത്രം: എക്‌സ്പ്രസ്‌
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അടുത്ത മണിക്കൂറുകളിൽ മഴ വ്യാപിക്കും. എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്. നാളെ എറണാകുളം പത്തനംതിട്ട ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. 

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമാകുന്നു. അടുത്ത മണിക്കൂറുകളിൽ കൂടുതലിടങ്ങളിലേക്ക് മഴ വ്യാപിക്കും. എറണാകുളത്തും ഇടുക്കിയിലും ഇന്ന് യെല്ലേോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളത്തും പത്തനംതിട്ടയിലും യെല്ലോ അലർട്ടായിരിക്കും. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാല്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഒറ്റപ്പെട്ട മഴ പ്രവചിക്കുമ്പോഴും താപനില മുന്നറിയിപ്പും തുടരുന്നുണ്ട്. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. പാലക്കാട്, കൊല്ലം, കണ്ണൂർ, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി വരെ ഈ ജില്ലകളിൽ ചൂട് ഉയരും. 

പാലക്കാടും കൊല്ലത്തും 39 ഡി​ഗ്രി സെൽഷ്യസായിരിക്കും താപനില. ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ ജില്ലകളിൽ താപനില 37 ഡി​ഗ്രി സെൽഷ്യസാണ്. 35 മുതൽ 40 ഡി​ഗ്രി സെൽഷ്യസ് വരെ തുടർച്ചയായി രേഖപ്പെടുത്തുന്ന ജില്ലകളിലാണ് ഒന്നാം ഘട്ട മുന്നറിയിപ്പായ യെല്ലോ അലർട്ട്. 

കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും  കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ  ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 

പ്രത്യേക ജാഗ്രതാ നിർദേശം

തെക്കൻ തമിഴ്‌നാട്, ഗൾഫ് ഓഫ് മാന്നാർ, കമോറിൻ പ്രദേശങ്ങളിൽ ഇന്ന്  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ  ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മേല്‍പ്പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com