കോട്ടയം, പത്തനംതിട്ട മലയോരമേഖലയില്‍ ശക്തമായ മഴ; മൂന്നിലവ് ടൗണില്‍ വെള്ളം കയറി, പാലം വെള്ളത്തിന്റെ അടിയില്‍ 

മേലുകാവ്, മൂന്നിലവ്, ഈരാറ്റുപേട്ട പ്രദേശങ്ങളിലാണ് ശക്തമായ മഴ തുടരുന്നത്
മൂന്നിലവ് ടൗണില്‍ വെള്ളം കയറിയപ്പോള്‍, വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
മൂന്നിലവ് ടൗണില്‍ വെള്ളം കയറിയപ്പോള്‍, വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
Updated on
1 min read

കോട്ടയം: കോട്ടയത്ത് മലയോരമേഖലയില്‍ ശക്തമായ മഴ. മേലുകാവ്, മൂന്നിലവ്, ഈരാറ്റുപേട്ട പ്രദേശങ്ങളിലാണ് ശക്തമായ മഴ തുടരുന്നത്. കനത്തമഴയില്‍ മൂന്നിലവ് ടൗണില്‍ വെള്ളം കയറി. 

രാവിലെ മുതല്‍ തന്നെ കിഴക്കന്‍ മേഖലയില്‍ മഴ ആരംഭിച്ചിരുന്നു. ഉച്ചയോടെ മഴ ശക്തമായതാണ് വെള്ളം കയറാന്‍ കാരണം. മീനച്ചിലാറിന്റെ കൈവഴിയായ തോട് കരകവിഞ്ഞ് ഒഴുകിയത് മൂലമാണ് മൂന്നിലവ് ടൗണില്‍ വെള്ളം കയറിയത്. മൂന്നിലവ് ടൗണിന് സമീപമുള്ള പ്രദേശത്ത് ഒരു പാലം വെള്ളത്തിന്റെ അടിയിലായി. 

തോട് കരവിഞ്ഞ് ഒഴുകുന്നത് മൂലം മുണ്ടക്കയം-എരുമേലി സംസ്ഥാന പാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മേലുകാവ്, ഈരാറ്റുപേട്ട പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. അതേസമയം എരുമേലിയില്‍ മഴ കുറഞ്ഞിട്ടുണ്ട്. 

പത്തനംതിട്ടയുടെ മലയോരമേഖലയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. സീതക്കുഴിയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com