'വെജ്' അടുക്കളയില്‍ മാത്രം; മാംസാഹാരം വിലക്കിയിട്ടില്ല; വിശദീകരണവുമായി ലോക്ഭവന്‍

സമ്പൂര്‍ണമായി മാംസാഹാരം വിലക്കിയെന്ന തരത്തിലുള്ള വാര്‍ത്ത തെറ്റാണെന്നും ലോക്ഭവന്‍
om prakash mathur
ഓം പ്രകാശ് മാഥൂര്‍
Edited By:
Updated on: 
1 min read

തിരുവനന്തപുരം: ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ മാംസാഹാരം വിലക്കിയെന്ന വാര്‍ത്ത നിഷേധിച്ച് ലോക്ഭവന്‍. വിലക്ക് എര്‍പ്പെടുത്തിയത് ഗവര്‍ണര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ മാത്രമാണെന്നും ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്നും ലോക്ഭവന്‍ വ്യക്തമാക്കി. ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍ ശുദ്ധ വെജിറ്റേറിയന്‍ ആണ്. ആ സാഹചര്യത്തില്‍ ഇനി മുതല്‍ ലോക്ഭവന്‍ അടുക്കളയില്‍ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്നായിരുന്നു നിര്‍ദേശം. സമ്പൂര്‍ണമായി മാംസാഹാരം വിലക്കിയെന്ന തരത്തിലുള്ള വാര്‍ത്ത തെറ്റാണെന്നും ലോക്ഭവന്‍ അറിയിച്ചു.

ലോക്ഭവന്റെ അടുക്കളയില്‍നിന്നു ഗവര്‍ണര്‍ക്കും കുറച്ച് പഴ്സനല്‍ സ്റ്റാഫുകള്‍ക്കും മാത്രമാണു ഭക്ഷണം നല്‍കുന്നത്. ബാക്കി ജീവനക്കാര്‍ മുഴുവന്‍ വീടുകളില്‍നിന്നു ഭക്ഷണം കൊണ്ടുവരികയോ പുറത്തുപോയി ഭക്ഷണം കഴിക്കുകയോ ആണ് ചെയ്യുന്നത്. അവര്‍ക്ക് ഭക്ഷണത്തിന് ഒരു തരത്തിലുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ലോക്ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ലോക്ഭവന്റെ അടുക്കളയില്‍ മാംസാഹാരം പാകം ചെയ്യരുതെന്ന കേരള ഗവര്‍ണര്‍ ഓംപ്രകാശ് മാഥൂറിന്റെ നിര്‍ദേശം വിവാദമയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉള്‍പ്പടെ ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. ചുമതലയേല്‍ക്കുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പേ, കേരളത്തിന്റെ സാമൂഹിക സാഹചര്യം പോലും മനസ്സിലാക്കുന്നതിനുമുന്‍പേ, താന്‍ അധികാരമേല്‍ക്കുന്നതോടെ എല്ലാവരും വെജിറ്റേറിയനാകണമെന്ന ഗവര്‍ണറുടെ നിര്‍ദേശം കടന്ന കൈയായിപ്പോയെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

സമ്മിശ്രമായ ഭക്ഷണസംസ്‌കാരമുള്ള നാടാണ് കേരളമെന്നും അതുകൊണ്ടുതന്നെ വെജിറ്റേറിയനായും നോണ്‍ വെജിറ്റേറിയനായും ഓരോരുത്തര്‍ക്കും ഇവിടെ തുടരാമെന്നും അദ്ദേഹം പറഞ്ഞു. മലയാളികള്‍ ശീലിച്ച ഭക്ഷണരീതിക്ക് വിലക്കേര്‍പ്പെടുത്താനോ ഇനി എന്തു കഴിക്കണമെന്ന് നിര്‍ദേശിക്കാനോ ആരെങ്കിലും ശ്രമിച്ചാല്‍ അത് അംഗീകരിക്കാനാകില്ല. ഭക്ഷണത്തില്‍പ്പോലും ഇടപെട്ട് മലയാളികളുടെ തനതായ ജീവിതരീതികള്‍ ഇല്ലാതാക്കാനുള്ള ഇത്തരം അന്ത്യശാസനങ്ങള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു.

Summary

Raj Bhavan denies news reports about banning non-vegetarian food at the Governor's official residence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com