രാമായണ മാസം തെറ്റിപ്പോയി, ഒരു ദിവസം മുന്‍പേ ആശംസ, രാജീവ് ചന്ദ്രശേഖറിന് ട്രോള്‍

ഈ പുണ്യമാസം എല്ലാ വീടുകളിലും അനുഗ്രഹങ്ങളും സമൃദ്ധിയും നിറയ്ക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്
Rajeev Chandrasekhar
Rajeev Chandrasekharഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: രാമായണ മാസം തുടങ്ങിയതായി തെറ്റായി ഫെയ്സ്ബുക്ക് പോസ്റ്റിട്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ട്രോള്‍ പൂരം. രാമായണ മാസ ആശംസയും, ഈ പുണ്യമാസം എല്ലാ വീടുകളിലും അനുഗ്രഹങ്ങളും സമൃദ്ധിയും നിറയ്ക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടുമുള്ളതായിരുന്നു പോസ്റ്റ്. അബദ്ധം മനസ്സിലായതോടെ പോസ്റ്റ് പിന്‍വലിച്ചു.

Rajeev Chandrasekhar
കീമില്‍ സ്റ്റേയില്ല, ഈ വര്‍ഷം പ്രവേശനം നിലവിലെ രീതിയില്‍ നടത്താമെന്ന് സുപ്രീംകോടതി
Rajeev Chandrasekhar's post
Rajeev Chandrasekhar's post

ഒരു ദിവസം മുന്നേ കര്‍ക്കടകം ഒന്ന് ആശംസ നേര്‍ന്നുകൊണ്ടുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്റെ പോസ്റ്റുകള്‍ക്കെതിരെ കമന്റില്‍ നിരവധി പരിഹാസങ്ങള്‍ നിറഞ്ഞു. കോര്‍പ്പറേറ്റര്‍ക്ക് ഇന്നും സാധാരണക്കാര്‍ക്ക് നാളെയുമാണ് കര്‍ക്കടകം ഒന്ന് എന്നായിരുന്നു ഒരു പരിഹാസം. കര്‍ക്കടകം നാളെയാണ് പ്രസിഡന്റ് എന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. കര്‍ക്കടകമാസം ഒന്ന് നാളെയാണ്. പോസ്റ്റ് പിന്‍വലിക്കൂ ചേട്ടാ എന്നായിരുന്നു ഒരാളുടെ അഭ്യര്‍ത്ഥന.

Rajeev Chandrasekhar
വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് സിലബസിൽ നിന്ന് ഒഴിവാക്കണം; വിദഗ്ധ സമിതി ശുപാ‍ർശ
comments
comments on Rajeev Chandrasekhar's post

വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും പിന്നാലെ അമളി തിരിച്ചറിഞ്ഞ് കര്‍ക്കടക പോസ്റ്റ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പിന്‍വലിച്ചു. രാജീവ് ചന്ദ്രശേഖറുടെ ഫെയ്‌സ്ബുക്ക് കൈകാര്യം ചെയ്യുന്ന ബംഗലൂരുവില്‍ നിന്നുള്ള വിഭാഗത്തിന് പറ്റിയ പിഴവാണ് ഇതെന്നാണ് ബിജെപി ഓഫീസ് കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്.

Summary

BJP state president Rajeev Chandrasekhar's Facebook post says that today is the first day of the Malayalam month of Karkkadakam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com