രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന്; ജോസ് കെ മാണി സ്ഥാനാര്‍ഥിയാകും

ജോസ് കെ. മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്കു വന്നപ്പോള്‍ രാജ്യസഭാംഗത്വം രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.
ജോസ് കെ മാണി
ജോസ് കെ മാണി
Updated on: 
1 min read

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ എല്‍ഡിഎഫ് തീരുമാനം. ജോസ് കെ മാണി തന്നെ രാജ്യസഭാ സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജോസ് കെ മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്കു വന്നപ്പോള്‍ രാജ്യസഭാംഗത്വം രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. നേരത്തെ വീരേന്ദ്രകുമാര്‍ എംപിയായിരിക്കെ മരിച്ചപ്പോള്‍ ഒഴിവുവന്ന സീറ്റ് ജെഡിയുവിന് നല്‍കിയിരുന്നു.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 16ന് അവസാനിക്കും. 

ബോര്‍ഡ്– കോര്‍പറേഷന്‍ സീറ്റ് വിഭജനം സംബന്ധിച്ചും ഇന്നത്തെ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com