'പഴയ കാര്യങ്ങള്‍ മോദി മറക്കരുത്; നാഗ്പൂരിലെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്'

കേരളത്തില്‍ അഞ്ച് വര്‍ഷത്തേക്ക് അഞ്ച് മുഖ്യമന്ത്രിമാര്‍ വരട്ടെ എന്നായിരുന്നു മോദിയുടെ പരിഹാസം
Ramesh chennithala
രമേശ് ചെന്നിത്തലfile
Updated on
1 min read

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ 50 ദിവസം എടുത്തെന്നും പഴയ കാര്യങ്ങളൊന്നും മോദി മറന്നുപോകരുതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ അഞ്ച് വര്‍ഷത്തേക്ക് അഞ്ച് മുഖ്യമന്ത്രിമാര്‍ വരട്ടെ എന്നായിരുന്നു മോദിയുടെ പരിഹാസം. എന്നാല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് അഞ്ചു ദിവസമേ ആയിട്ടുള്ളൂ. ഫലം വന്നുകഴിഞ്ഞ് 50 ദിവസത്തോളം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ ഡല്‍ഹിയില്‍ അനിശ്ചിതത്വം ഉണ്ടാക്കിയ പ്രധാനമന്ത്രിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Ramesh chennithala
നിഴലായി നിന്നു, വിജയ്‌യുടെ സുരക്ഷയ്ക്കു പിന്നിലെ ആ മലയാളി സാന്നിധ്യം

കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്നും ഏകാധിപത്യ പാര്‍ട്ടിയല്ല. നാഗ്പുരിലെ ആസ്ഥാനത്തുനിന്നുള്ള നിര്‍ദേശം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന രീതിയല്ല കോണ്‍ഗ്രസിന്റേതെന്നും ചെന്നിത്തല പറഞ്ഞു. എല്ലാ നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തി ജനാധിപത്യപരമായ രീതിയില്‍ മാത്രമേ തീരുമാനമെടുക്കൂ എന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. എത്രയുംപെട്ടെന്നുതന്നെ ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

മോദിയും അമിത് ഷായും മാത്രം തീരുമാനമെടുക്കുന്നതുപോലുള്ള രീതി കോണ്‍ഗ്രസിനില്ല. എല്ലാവരെയും കേട്ട് തീരുമാനമെടുക്കണമെന്ന് രാഹുല്‍ ഗാന്ധിക്ക് നിര്‍ബന്ധമുണ്ടെന്നും അതുകൊണ്ടാണ് ഈ പ്രക്രിയ നടക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. യാതൊരുവിധ പ്രതിസന്ധികളുമില്ലെന്നും അഞ്ച് ദിവസത്തെ സമയം എന്നത് സ്വാഭാവികമായ ഒരു നടപടിക്രമം മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Summary

Ramesh Chennithala defends Congress against PM Modi's criticism regarding CM selection

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com