ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് അവസാന മുന്നറിയിപ്പ്; ലഹരി വില്‍പനയ്ക്ക് ആംബുലന്‍സും; കര്‍ശന നടപടിയെന്ന് ആഭ്യന്തരമന്ത്രി

ഓപ്പറേഷന്‍ തൂഫാന്‍ കേസുകളില്‍ ഒരു ശുപാര്‍ശയും കേള്‍ക്കരുതെന്ന് പൊലീസുകാര്‍ക്ക് ചെന്നിത്തല കര്‍ശന നിര്‍ദേശം നല്‍കി
Ramesh Chennithala
Ramesh Chennithala
Updated on
1 min read

കൊച്ചി: ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗി, സൊമാറ്റോ ഡെലിവറിക്കാര്‍ ലഹരി വില്പന നടത്തുന്നു എന്ന് വ്യാപകമായി പരാതിയുണ്ട്. ഈ പരിപാടി അവസാനിപ്പിക്കണം. ഇത് അവസാനമുന്നറിയിപ്പാണ്. തുടര്‍ന്നാല്‍ പിടികൂടുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Ramesh Chennithala
കോപം നിയന്ത്രിക്കാൻ പഠിപ്പിച്ചത് യോഗയെന്ന് രമേശ് ചെന്നിത്തല; അന്താരാഷ്ട്ര യോഗാ ദിനത്തിൽ സന്ദേശങ്ങളുമായി കേരള നേതാക്കൾ

ഓപ്പറേഷന്‍ തൂഫാന്‍ കേസുകളില്‍ ഒരു ശുപാര്‍ശയും കേള്‍ക്കരുതെന്ന് പൊലീസുകാര്‍ക്ക് ചെന്നിത്തല കര്‍ശന നിര്‍ദേശം നല്‍കി. ആംബുലന്‍സുകള്‍ ലഹരിവില്പനക്ക് ഉപയോഗിക്കുന്നു എന്ന് പരാതി ഉണ്ട്. ആംബുലന്‍സുകളും പരിശോധിക്കും. ജനങ്ങളും റെയ്ഡിന്റെ ഭാഗമാകുന്നത് നല്ല കാര്യമാണ്. ജനങ്ങള്‍ ഒന്നടങ്കം തൂഫാന്‍ വാരിയേഴ്‌സ് ആയി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ramesh Chennithala
കാഞ്ഞങ്ങാട് പട്രോളിംഗിനിടെയുണ്ടായ അപകടം; കാലുകൾ നഷ്ടപ്പെട്ട പൊലീസുകാർക്ക് സഹായവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ബജറ്റില്‍ ആലപ്പുഴയ്ക്ക് ശ്രദ്ധേയസ്ഥാനമുണ്ടായി. ജില്ലയുടെ വളര്‍ച്ചക്കുള്ള പ്രഖ്യാപനങ്ങളുണ്ടായി. കയര്‍ മേഖലക്ക് 157 കോടി രൂപ വകയിരുത്തി. കൂടുതല്‍ വേണമെന്നുണ്ടായിരുന്നു. കയര്‍ മേഖലയില്‍ വളരെയേറെ പരിഷ്‌കരണം വേണം. പ്രതിസന്ധി പരിഹരിക്കാന്‍ പ്രായോഗിക സമീപനമുണ്ടാകും. കയര്‍ മേഖലയില്‍ പുതിയ നിയമനങ്ങള്‍ ഇനിയില്ല. പരസ്യം നല്‍കുന്നതും വേണ്ടെന്ന് നിര്‍ദേശം നല്‍കി. ദിവസവേതനക്കാരെയും തത്കാലം നിയമിക്കില്ല. കടത്തില്‍ മുങ്ങി കിടക്കുമ്പോള്‍ ഇതൊക്കെ എങ്ങനെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ചോദിച്ചു. കെ കെ മഹേശന്റെ ആത്മഹത്യയില്‍ പരാതികള്‍ ലഭിച്ചില്ല. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചു. അതിന്റെ പകര്‍പ്പ് ലഭിച്ചതായും നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Summary

Ramesh Chennithala warns of strict action against those selling drugs under the guise of online delivery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com