

തൃശൂര്‍: കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് ശേഷം നിക്ഷേപകര്‍ക്ക് ആശങ്ക സൃഷ്ടിച്ച് ഇരിങ്ങാലക്കുട ടൗണ്‍ സഹകരണബാങ്കും. 2024- 25 വര്‍ഷത്തില്‍ 40 കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സാമ്പത്തിക ഇടപാടുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തി. ആറ് മാസത്തേക്ക് എര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി നിക്ഷേപകന് ആറ് മാസത്തേക്ക് 10000 രൂപ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ.
ഇതോടെ ബാങ്കിന്റെ എടിഎമ്മുകളും പ്രവര്‍ത്തന രഹിതമായി. 19 ബ്രാഞ്ചുകളിലായി 35000 നിക്ഷേപകരും 930 കോടി രൂപ നിക്ഷേപവുമാണ് ബാങ്കിന് ഉള്ളത്. വായ്പകള്‍ നല്‍കാനും പുതുക്കാനും പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനും ബാങ്കിന് ആറ് മാസത്തേക്ക് കഴിയുകയില്ല. സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതില്‍ ബാങ്ക് പരാജയപ്പെട്ടതാണ് നടപടിക്ക് കാരണമായതെന്ന് ആര്‍ബിഐ വ്യക്തമാക്കി.
ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ പരിരക്ഷയുടെ അടിസ്ഥാനത്തില്‍ നിശ്ചിത സമ്മതപത്രംപൂരിപ്പിച്ച് നല്‍കിയാല്‍ നിക്ഷേപത്തിന്റെ 5 ലക്ഷം വരെ ലഭിക്കും. നോണ്‍ ബാങ്കിങ് അസറ്റായി 365 കോടിയും ലോണ്‍ കുടിശ്ശികയായി 195 കോടി രൂപയുമാണ് ബാങ്കിന് ഉള്ളത്. 2020 മുതല്‍ നോണ്‍ ബാങ്കിംഗ് അസറ്റുകള്‍ ബാങ്കില്‍ വര്‍ധിച്ച് വരികയായിരുന്നു. 200 കോടി രൂപയാണ് ബാങ്കിന് ഗവ. സെക്യൂരിറ്റീസില്‍ നിക്ഷേപമുള്ളത്.
അതേസമയം രാജ്യത്തെ മോശപ്പെട്ട സാമ്പത്തിക വ്യവസ്ഥയെ തുടര്‍ന്ന് വായ്പ തിരിച്ചടവ് മോശമായത് കൊണ്ട് റിസര്‍വ്വ് ബാങ്കിന്റെ സാമ്പത്തിക സൂചകങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ കഴിയാതെ വന്നതാണെന്നും ആര്‍ബിഐ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ഈ താത്കാലിക നിയന്ത്രണങ്ങള്‍ നീക്കാന്‍ കഴിയുമെന്നും ബാങ്കിന്റെ സ്ഥിതി മെച്ചപ്പെട്ടാല്‍ പിന്‍വലിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ബാങ്ക് ചെയര്‍മാന്‍ എം പി ജാക്‌സന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നതോടെ നിക്ഷേപകര്‍ ബാങ്കില്‍ എത്തി തുടങ്ങിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates