ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയ ഭീകരര്‍ കൂടുതല്‍ വാഹനം വാങ്ങിയിരുന്നെന്ന റിപ്പോര്‍ട്ടില്‍ ആശങ്ക അകലുന്നു. ചെങ്കോട്ടയില്‍ ചാവേറായി പൊട്ടിത്തെറിച്ച ഡോക്ടര്‍ ഉമര്‍ നബി വാങ്ങിയതെന്ന് കരുതുന്ന രണ്ടാമത്തെ കാറും കണ്ടെത്തി. ഹരിയാനയിലെ ഖണ്ഡവാലി ഗ്രാമത്തിലെ ഒരു ഫാം ഹൗസില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്..പിഎം ശ്രീ കരാര്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. ഇന്ന് ഉച്ചയോടെയാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കേന്ദ്രത്തിന് കത്തയച്ചത്. കേന്ദ്രസര്‍ക്കാരിന് കത്തയക്കാന്‍ വൈകുന്നതിനെതിരെ സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് കത്തയച്ചത്..ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഭരണത്തുടര്‍ച്ച പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍. എന്‍ഡിഎ 121- 141 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. 98- 18 സീറ്റ് വരെ ഇന്ത്യാസഖ്യം നേടുമെന്നാണ് പ്രവചനം. മറ്റുള്ളവര്‍ 15 സീറ്റ് വരെ നേടും. ആര്‍ജെഡി 67 മുതല്‍ 76 സീറ്റുകള്‍ വരെ നേടും..കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുന്‍ ജില്ലാ പ്രസിഡന്റ്ായ പിപി ദിവ്യക്ക് സീറ്റില്ല. കണ്ണൂര്‍ എഡിഎം ആയിരുന്ന വീന് ബാബുവിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയായതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഎം പിപി ദിവ്യയെ മാറ്റിയിരുന്നു.. ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ വ്യാപക റെയ്ഡ്. കുല്‍ഗാമില്‍ നിരോധിത ജമാഅത്ത്-ഇ-ഇസ്ലാമിയുടെ 200 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. നിരവധി ലഘുലേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു. സംഘടനയുമായി ബന്ധമുള്ള 500 ഓളം പേരെ ചോദ്യം ചെയ്യാനായി ജമ്മു കശ്മീര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലെ വൈറ്റ് കോളര്‍ മൊഡ്യൂളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ, ഹരിയാന മേവത്തിലെ മതനേതാവ് മൗലവി ഇഷ്തിയാഖിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates