ബിഹാറില്‍ കടുത്ത മത്സരമെന്ന് എക്‌സിറ്റ് പോള്‍; ആര്‍ജെഡി വലിയ ഒറ്റകക്ഷി; വോട്ട് വ്യത്യാസം രണ്ട് ശതമാനം മാത്രം

ആര്‍ജെഡി 67 മുതല്‍ 76 സീറ്റുകള്‍ വരെ നേടും.
Bihar exit poll 2025 results
Bihar exit poll 2025 results
Updated on
1 min read

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഭരണത്തുടര്‍ച്ച പ്രവചിച്ച് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. എന്‍ഡിഎ 121- 141 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. 98- 18 സീറ്റ് വരെ ഇന്ത്യാസഖ്യം നേടുമെന്നാണ് പ്രവചനം. മറ്റുള്ളവര്‍ 15 സീറ്റ് വരെ നേടും. ആര്‍ജെഡി 67 മുതല്‍ 76 സീറ്റുകള്‍ വരെ നേടും.

Bihar exit poll 2025 results
ചെങ്കോട്ട സ്ഫോടനം: ഉമര്‍ നബിയുടെ ചുവന്ന എക്കോ സ്‌പോട്ടും കണ്ടെത്തി, കാര്‍ സൂക്ഷിച്ചിരുന്നത് ഹരിയാനയിലെ ഫാം ഹൗസില്‍

ഒബിസി, എസ്സി, ജനറല്‍ വിഭാഗങ്ങള്‍ തുടങ്ങിയവരുടെ വോട്ട് എന്‍ഡിഎ മുന്നണിക്ക് ലഭിക്കുമെന്നാണ് പ്രവചനം. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യത്തിന് യാദവ, മുസ്ലീം സമുദായങ്ങളുടെ പിന്തുണ ലഭിക്കും. എന്‍ഡിഎയ്ക്ക് 43% വോട്ടു വിഹിതം ലഭിക്കുമെന്നാണ് പ്രവചനം. ഇന്ത്യ സഖ്യത്തിന് 41%. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് 4% വോട്ട് ലഭിക്കും. മറ്റുള്ളവര്‍ക്ക് 12%.

Bihar exit poll 2025 results
തെരഞ്ഞെടുപ്പ് സമയത്ത് ഭീകരാക്രമണം ഉണ്ടാകുന്നു, കാരണമറിയണമെന്ന് സിദ്ധരാമയ്യ; വിവാദം

ഒബിസി വിഭാഗക്കാരുടെ 63% വോട്ടും എസ്സി വിഭാഗത്തിന്റെ 49% വോട്ടും ജനറല്‍വിഭാഗത്തിന്റെ 65% വോട്ടും എന്‍ഡിഎ മുന്നണിക്ക് ലഭിക്കുമെന്നാണ് പ്രവചനം. 90% യാദവ വോട്ടുകളും 79% മുസ്ലീം വോട്ടുകളും ഇന്ത്യ സഖ്യത്തിന് ലഭിക്കും. ഒബിസി വിഭാഗത്തില്‍ 19% വോട്ടും ജനറല്‍ വിഭാഗത്തില്‍14% വോട്ടും ലഭിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോളില്‍ പറയുന്നു.

Summary

Bihar election: Axis My India projects comfortable win for NDA with 121-141 seats, Tejashwi top choice for CM

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com