'നിരുപാധികം മാപ്പ്': കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് പത്മജയും പത്മിനി തോമസും, കെപിസിസിക്ക് കത്ത്

പാർട്ടിയിലെ മുതിർന്ന നേതാക്കളുമായും ദേശീയ നേതൃത്വവുമായും ആലോചിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്
Padmaja Venugopal, Padmini Thomas
പത്മജ വേണുഗോപാല്‍, പത്മിനി തോമസ് ഫയല്‍
Edited By:
Updated on: 
1 min read

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്മജ വേണുഗോപാല്‍ കെപിസിസി അധ്യക്ഷന് കത്തയച്ചു. ഇ മെയില്‍ വഴിയാണ് സണ്ണി ജോസഫിന് കത്തയച്ചത്. തെറ്റു പറ്റിയെന്നും, കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. നിരുപാധികം മാപ്പു ചോദിക്കുന്നുവെന്നും പത്മജ വ്യക്തമാക്കിയിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും കത്തു നല്‍കിയിട്ടുണ്ട്.

Padmaja Venugopal, Padmini Thomas
ഡിവൈഎഫ്ഐ നേതാവിന്റെ മരണം: കണ്ണൂർ ഗവ മെഡിക്കൽ കോളജിനെതിരെ ചികിത്സാപിഴവ് ആരോപണം ശക്തം

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട്, ബിജെപി വിട്ട മുന്‍ കായികതാരം പത്മിനി തോമസും കെപിസിസിക്ക് കത്തു നല്‍കിയിട്ടുണ്ട്. ഇന്ദിരാ ഭവനിലെത്തിയാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് പത്മിനി കത്തുനല്‍കിയത്. ബിജെപിയിലേക്ക് പോയത് എടുത്തുചാട്ടമായിരുന്നു. അതില്‍ ദുഃഖമുണ്ടെന്നും കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി ആ തെറ്റു തിരുത്തുകയാണെന്നും പത്മിനി തോമസ് പറഞ്ഞു.

ബിജെപിയിൽ ചെന്ന് കുറച്ച് നാൾ കഴിഞ്ഞപ്പോൾ അവിടുത്തെ കാര്യങ്ങളും പ്രവർത്തനങ്ങളും മനസ്സിലായി. ഒരു ചെറിയ വിഷമം ഉണ്ടായപ്പോഴേക്ക് ഞാൻ എന്റെ കുടുംബത്തിൽനിന്ന് എടുത്തുചാടി ഒരു കാര്യം ചെയ്താണ്. അതിൽ ഒരുപാട് ദുഃഖമുണ്ട്. ആ തെറ്റു താൻ തിരുത്തുകയാണ്. അർജുന അവാർഡ് ശുപാർശ ഉൾപ്പെടെ എല്ലാക്കാര്യങ്ങളും തന്നത് കോൺഗ്രസ് പാർട്ടിയാണെന്നും പത്മിനി തോമസ് പറഞ്ഞു.

കൂടുതൽ ആളുകൾ വരുന്നത് നല്ല കാര്യം: സണ്ണി ജോസഫ്

ബിജെപി വിട്ട ‌പത്മിനി തോമസ് കോൺഗ്രസിലേക്ക് മടങ്ങിവരാൻ താൽപര്യമറിയിച്ച് നൽകിയ കത്ത് സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. കൂടുതൽ ആളുകൾ കോൺഗ്രസിലേക്ക് വരുന്നത് നല്ല കാര്യമാണ്. തിരിച്ചുവരവിനായി അവർ യാതൊരുവിധ ഉപാധികളും മുന്നോട്ടുവെച്ചിട്ടില്ല. പാർട്ടിയിലെ എല്ലാ മുതിർന്ന നേതാക്കളുമായും ദേശീയ നേതൃത്വവുമായും ആലോചിച്ച ശേഷം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. പത്മജ വേണുഗോപാലിന്റെ കാര്യത്തിലും സമാനമായ രീതിയിൽ ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Padmaja Venugopal, Padmini Thomas
'ചോരയ്ക്ക് പകരം ചോദിക്കും'; വി ഡി സതീശന്റെ പ്രസം​ഗത്തിനെതിരെ പരാതി നൽകി ഡിവൈഎഫ്ഐ
Padmaja Venugopal, Padmini Thomas
കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം
Summary

Padmaja and Padmini Thomas send a letter to the KPCC requesting to be taken back into the Congress

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER